സിറിയയിലെ റഷ്യന്‍ നടപടി ഐ.എസിനെ ശക്തിപ്പെടുത്തും: വിമര്‍ശനവുമായി ഒബാമ

സിറിയയില്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ പിന്തുണച്ച് റഷ്യ നടത്തുന്ന വ്യോമാക്രമണത്തെ വിമര്‍ശിച്ച് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. റഷ്യയുടെ നടപടി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരതയെ വളര്‍ത്താന്‍ മാത്രമേ സഹായിക്കൂ. അസദിനെ എതിര്‍ക്കുന്ന എല്ലാവരും ഐ.എസ് അല്ല. സിറിയന്‍ ജനതയുടെ മേല്‍ അസദ് നടത്തിയ ക്രൂരതയും അവസാനിപ്പിക്കേണ്ടതാണെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒബാമ ചൂണ്ടിക്കാട്ടി.
അസദ് വിരുദ്ധരെ ഭീകരായി മുദ്രകുത്തി ആക്രമിക്കുന്ന റഷ്യന്‍ രീതിയാണ് ഒബാമയെ പ്രകോപിപ്പിച്ചത്. അസദിനെ സംരക്ഷിച്ച് എതിര്‍ക്കുന്നവരെയെല്ലാം കൊന്നൊടുക്കുന്ന റഷ്യയുടെ ആക്രമണ രീതിയോട് സഹകരിക്കാന്‍ കഴിയില്ലെന്നും ഒബാമ പറഞ്ഞു. വലിയ ദുരന്തത്തിലേക്കാണ് അത് നയിക്കുന്നതെന്നും ഒബാമ മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ചയാണ് റഷ്യ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്.
സിറിയയിലെ ആക്രമണത്തില്‍ ഐ.എസ് ഇതര വിമതരും സാധാരണക്കാരായ ജനങ്ങളും കൊല്ലപ്പെടുന്നുണ്ടെന്ന് സിറിയന്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ ഐ.എസ് കമാന്‍ന്റ് കേന്ദ്രങ്ങളിലും ആയുധപ്പുരകളിലും വാഹനവ്യൂഹങ്ങളും ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്നാണ് റഷ്യയുടെ നിലപാട്. ഐ.എസിന്റെ ശക്തികേന്ദ്രമായ റാഖയ്ക്കു പുറമേ ഐ.എസ് സാന്നിധ്യമറിയിച്ച അലെപ്പോ, ഹമ, ഇദ്‌ലിബ് എന്നീ പ്രവിശ്യകളിലും റഷ്യ വ്യോമാക്രമണം നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha