ഗ്വാട്ടമാലയിലുണ്ടായ മണ്ണിടിച്ചില്‍ മരിച്ചവരുടെ എണ്ണം 131 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഗ്വാട്ടമാലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. 300ലധികം പേരെ കാണാതായി. മണ്ണിനടിയില്‍ നിന്ന് 90 മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മരിച്ചവരില്‍ പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടും. കാണാതായവര്‍ക്കായി തെരച്ചില്‍ അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്.
വ്യാഴാഴ്ച രാത്രിയാണ് സാന്റ കാതറിന പിനുല മുന്‍സിപ്പാലിറ്റിയിലെ എല്‍ കാംബ്രേ ഗ്രാമത്തില്‍ മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയിലും ജല പ്രവാഹത്തിലും 150ലധികം വീടുകള്‍ തകര്‍ന്നു. പൊലീസും സൈന്യവും വളന്റിയര്‍മാരും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടസാധ്യത മുന്‍നിര്‍ത്തി ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം വിജയം കണ്ടില്ല. മാറി താമസിക്കാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ ആളുകള്‍ വിസമ്മതിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha