വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് മൂന്നുപേര്‍ അര്‍ഹരായി

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് അയര്‍ലണ്ട് ശാസ്ത്രജ്ഞന്‍ വില്യം സി ക്യാംബെല്‍, ജപ്പാന്‍ ശാസ്ത്രജ്ഞന്‍ സതോഷി ഒമൂറ, ചൈനയിലെ ശാസ്ത്രജ്ഞ യുയു തു എന്നിവര്‍ അര്‍ഹരായി. നാടവിര പോലുള്ള പരാദങ്ങള്‍ പരത്തുന്ന രോഗങ്ങള്‍ക്കെതിരായ പ്രതിരോധ മരുന്നാണ് ക്യാംബെലും ഒമൂറയും ചേര്‍ന്ന് കണ്ടെത്തിയത്. മലേറിയ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്തിയതാണ് യുയു തുവിനെ നോബല്‍ സമ്മാനത്തിന് അര്‍ഹയാക്കിയത്.
ഇത്തരം രോഗങ്ങള്‍ ബാധിച്ച ആയിരക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണ് ഇവരുടെ കണ്ടുപിടിത്തമെന്ന് നോബല്‍ സമ്മാന കമ്മിറ്റി വിലയിരുത്തി. ന്യൂജേഴ്‌സിയിലെ മാഡിസണിലെ ഡ്ര്യൂ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് ഫെലോയാണ് അയര്‍ലണ്ട് വംശജനായ ക്യാംബെല്‍. കിതാസതോ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് ഫെലോയാണ് ഒമൂറ. ചൈനയിലെ പാരമ്പര്യ രോഗപഠന അക്കാഡമിയിലെ മുഖ്യ പ്രൊഫസറാണ് യുയു തു.
പ്രതിവര്‍ഷം, നാലരലക്ഷത്തോളം പേരാണ് കൊതുക് പരത്തുന്ന മലേറിയ ബാധിച്ച് ലോകത്താകമാനം മരിക്കുന്നത്. പതിനായിരക്കണക്കിന് പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്യുന്നുണ്ട്. മലേറിയ കാരണമുള്ള മരണനിരക്ക് കുറയ്ക്കാന്‍ യുയുവിന്റെ കണ്ടുപിടുത്തം സഹായകമായെന്ന് നോബല്‍ കമ്മിറ്റി വിലയിരുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha