ഇറാക്കില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഇറാക്കില്‍ കാര്‍ ബോംബ് സ്‌ഫോടന പരമ്പരയില്‍ 56 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദിയാല പ്രവിശ്യയിലെ അല്‍-ഖലേസില്‍ ഷിയാവിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് ആദ്യ സ്‌ഫോടനമുണ്ടായത്. ഇവിടെ 32 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ബസ്രാ പ്രവിശ്യയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 10 പേരും ഹുസൈനിയയിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേരുമാണ് കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha