26/11ന് ശേഷം പാക്കിസ്ഥാനില്‍ വ്യോമാക്രമണത്തിനു ഇന്ത്യ പദ്ധതിയിട്ടുവെന്ന് മുന്‍ പാക്ക് വിദേശകാര്യമന്ത്രി

26/11 ഭീകരാക്രമണത്തിനു ശേഷം ജമാത്ത് അത്തുവയുടെയും ലഷ്‌കറെ തയിബയുടെയും ക്യാംപുകള്‍ക്കു നേരെ വ്യോമാക്രമണം നടത്തുമെന്ന് കരുതിയിരുന്നതായി മുന്‍ പാക്ക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരി. യുഎസ് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ മകെയ്ന്‍ തന്നെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നു.
ഇന്ത്യയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ജമാത്ത് അത്തുവ ഹെഡ്ക്വാട്ടേഴ്‌സ് ആയ മുരിഡ്ക്കില്‍ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നും മകെയ്ന്‍ പറഞ്ഞുവെന്നും കസൂരി പറഞ്ഞു. \'നയ്തര്‍ എ ഹവാക് നോര്‍ എ ഡോവ്\' (ചലശവേലൃ അ ഒമംമസ ചീൃ അ ഉീ്‌ല) എന്ന പുസ്തകത്തിലാണ് കസൂരിയുടെ വെളിപ്പെടുത്തലുകള്‍. പാക്കിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയാല്‍ തക്കതായ മറുപടി നല്‍കുമെന്ന് മകെയ്‌നോട് പറഞ്ഞിരുന്നുവെന്നും കസൂരി വ്യക്തമാക്കുന്നു.
ഇന്ത്യ ആക്രമണം നടത്തില്ലെന്ന് ഉറപ്പു നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഞങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയാല്‍ അ!ഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ തിരിച്ചടിക്കും. എല്ലാം നിയന്ത്രണാതീതമാകുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും കസൂരി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha