ഭൗതിക ശാസ്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരത്തിന് രണ്ടുപേര്‍ അര്‍ഹരായി

ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരത്തിന് രണ്ടുപേര്‍ അര്‍ഹരായി. ജപ്പാന്റെ തക്കാകി കജിത, കാനഡയുടെ ആര്‍തര്‍ ബി മക്‌ഡൊണാള്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം.ന്യൂട്രിനോകളെക്കുറിച്ചുളള പഠനത്തിനാണ് പുരസ്‌കാരം. വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് അയര്‍ലണ്ട് ശാസ്ത്രജ്ഞന്‍ വില്യം സി ക്യാംബെല്‍, ജപ്പാന്‍ ശാസ്ത്രജ്ഞന്‍ സതോഷി ഒമൂറ, ചൈനയിലെ ശാസ്ത്രജ്ഞ യുയു തു എന്നിവര്‍ അര്‍ഹരായിരുന്നു. നാടവിര പോലുള്ള പരാദങ്ങള്‍ പരത്തുന്ന രോഗങ്ങള്‍ക്കെതിരായ പ്രതിരോധ മരുന്നാണ് ക്യാംബെലും ഒമൂറയും ചേര്‍ന്ന് കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha