സഖ്യസേനക്കുനേരെ ഏദനില്‍ ഹൂതി ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു

സഖ്യസേന കീഴടക്കിയ ദക്ഷിണ യമനിലെ ഏദന്‍ നഗരത്തില്‍ ചൊവ്വാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് യു.എ.ഇ സൈനികരും ഒരു സൗദി സൈനികനും ഉള്‍പ്പെടുന്നതായി സഖ്യസേനാ വൃത്തങ്ങള്‍ പറഞ്ഞു.
നിയമാനുസൃത യമന്‍ പ്രസിഡന്റ് അബ്ദ് റബ്ബു മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാറിലെ പ്രധാനമന്ത്രി ഖാലിദ് ബഹാഹിന്റെ ഏദനിലെ ഓഫിസിലേക്കും റോക്കറ്റാക്രമണമുണ്ടായി. ഖാലിദ് ബഹാഹ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായാണ് വിവരം.
ജൂലൈയിലാണ് ഹൂതി വിമതരില്‍നിന്ന് ഏദന്‍ നഗരം സൗദി നേതൃത്വത്തില്‍ സഖ്യസേന മോചിപ്പിച്ചത്. തുടര്‍ന്ന് റിയാദിലുണ്ടായിരുന്ന പ്രധാനമന്ത്രി ഖാലിദ് ബഹാഹും ഏഴു മന്ത്രിമാരും ഏദനിലേക്ക് മാറിയിരുന്നു. സൗദിയില്‍ തങ്ങുന്ന പ്രസിഡന്റ് അബ്ദ് റബ്ബു മന്‍സൂര്‍ ഹാദി കഴിഞ്ഞ ദിവസമാണ് കനത്ത സുരക്ഷയില്‍ ഏദന്‍ സന്ദര്‍ശിച്ച് തിരിച്ചത്തെിയത്.
ഖാലിദ് ബഹാഹിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന അല്‍ഖസ്ര്! ഹോട്ടലിനുനേരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ റോക്കറ്റാക്രമണം നടന്നത്. ബഹാഹും യമനിലുള്ള മുഴുവന്‍ മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഈ ഹോട്ടലില്‍തന്നെയാണ് വസിക്കുന്നത്. സഖ്യസേനയും യമന്‍ സൈന്യവും കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഹോട്ടലിന്റെ പ്രധാന കെട്ടിടത്തിന്റെ മുന്‍വാതിലില്‍ ആദ്യ മിസൈല്‍ പതിച്ചതായാണ് വിവരം. ഹോട്ടല്‍ വളപ്പില്‍തന്നെ രണ്ടാമതൊരു മിസൈലും പതിച്ചു.
നഗരത്തിലെ ബുറൈഖ മേഖലയിലാണ് മൂന്നാമത്തെ മിസൈല്‍ വീണത്. ഖാലിദ് ബഹാഹും മറ്റു മന്ത്രിമാരും സുരക്ഷിതരാണെങ്കിലും ആദ്യ മിസൈല്‍ ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചു. ആക്രമണത്തെ തുടര്‍ന്ന് മന്ത്രിമാരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. . ചൊവ്വാഴ്ചയുണ്ടായ വിവിധ ആക്രമണങ്ങളിലായാണ് 15 സൈനികര്‍ കൊല്ലപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha