അശ്ലീല പോസ്റ്റ്; വാട്‌സ് ആപ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

വാട്‌സ് ആപ് ഗ്രൂപ്പില്‍ അശ്ലീല പോസ്റ്റ് ചെയ്തുവെന്ന പരാതിമേല്‍ ഗ്രൂപ്പ് അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ലാതൂരിലാണ് സംഭവം. ഐടി നിയമത്തിലെ 67, 34, 153 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അശ്ലീല വീഡിയോയും ആക്ഷേപകരമായ സന്ദേശങ്ങളും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഗ്രൂപ്പ് അഡ്മിനേയും മൂന്നു അംഗങ്ങളെയും ചാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ശിവാജി ബാര്‍ഷെ, രാജ്കുമാര്‍, അമോല്‍, മനോജ് എന്നിവരാണ് അറസ്റ്റിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha