തുര്‍ക്കിയില്‍ സമാധാന റാലിക്കിടെയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ സമാധാന റാലിക്കിടെയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 12ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം 10 മണിയൊടെയുണ്ടായ സ്‌ഫോടനം അല്‍പനേരം നീണ്ടുനിന്നതായി റിപ്പോര്‍ട്ടുണ്ട്.
നഗരത്തിലെ ട്രെയിന്‍ സ്‌റ്റേഷനുസമീപത്താണ് സ്‌ഫോടനമുണ്ടായത്. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ കുര്‍ദുകളും തുര്‍ക്കി ഭരണകൂടവും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തിനെതിരെ സംഘടിപ്പിച്ച സമാധാന റാലിക്കിടെയാണ് സംഭവം. റാലി നടക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. രാജ്യത്തെ ഇടതുപക്ഷ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ വിരുദ്ധ സമാധാന റാലി സംഘടിപ്പിച്ചത്..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha