ഇന്ത്യന്‍ വംശജനായ പത്രപ്രവര്‍ത്തകന്‍ ബ്രിട്ടനില്‍ പീഡന ശ്രമത്തിന് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍, ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ പത്രപ്രവര്‍ത്തകന്‍ ഹസന്‍ സുറൂര്‍ ബ്രിട്ടനില്‍ അറസ്റ്റിലായി. സ്റ്റിംഗ് ഓപ്പറേഷനിലാണ് ഇന്ത്യന്‍ വംശജനായ സുറൂര്‍ ലണ്ടനില്‍ പിടിയിലായത്.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ പോരാടുന്ന ലണ്ടനിലെ സന്നദ്ധ സംഘടനയാണ് 65-കാരനായ സുറൂരിനെ കുടുക്കാന്‍ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയത്്്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിക്കുന്ന ഇയാളുടെ വീഡിയോയാണ് ഓണ്‍ലൈനിലൂടെ പുറത്തുവന്നത്. 14-കാരിയെ കാണാന്‍ ചെല്‍സിയില്‍ നിന്ന് ഡെപ്റ്റ്‌ഫോര്‍ഡിലേക്ക് സുറൂര്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും, കുട്ടിയോട് സംസാരിക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നുമാണ് ഹസന്‍ സുറൂര്‍ പറയുന്നത്. എന്നാല്‍, ഹസന്റെ ലക്ഷ്യം പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുക തന്നെയായിരുന്നുവെന്ന് സംഘടന ഉറപ്പിച്ചു പറയുന്നു. സ്റ്റിംഗ് ഓപ്പറേഷനില്‍ ഇത് വ്യക്തമാണെന്നും അവര്‍ അവകാശപ്പെട്ടു. അറസ്റ്റിലായ ഹസന്‍ സുറൂറിനെ നാളെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് അറിയിച്ചു.
ഗാര്‍ഡിയന്‍, ദ ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ പത്രങ്ങളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതുന്ന ഹസന്‍ സുറൂര്‍, ഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ പേരിലാണ് കൂടുതല്‍ അറിയപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സുറൂര്‍ ഈയിടെ രംഗത്തുവന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha