ബ്രിട്ടന്റെ പ്രഥമ വനിതയ്ക്ക് മോഡി സമ്മാനിച്ചത് ആറന്മുള കണ്ണാടി

ബ്രിട്ടന്‍ സന്ദര്‍ശനത്തിനു പോയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഭാര്യയ്ക്ക് സമ്മാനിച്ചത് കേരളത്തിന്റെ സ്വന്തം ആറന്മുള കണ്ണാടി. ഇതിനുപുറമെ, കശ്മീരി ഷാളുകളും സമ്മാനിച്ചു.
കാമറോണിന് പുസ്തകം അടുക്കിവെക്കാനുള്ള സ്റ്റാന്‍ഡാണ് സമ്മാനിച്ചത്. തടി, വെള്ളി, മാര്‍ബിള്‍ എന്നിവകൊണ്ട് നിര്‍മിച്ചവയായിരുന്നു ഇത്. ഇതില്‍ ഭഗവത്ഗീതയിലെ ഉദ്ധരണികള്‍ സംസ്‌കൃതത്തിലും ഇംഗ്ലീഷിലും കൊത്തിവെച്ചിട്ടുണ്ട്. കൂടാതെ, ഡേവിഡ് ഒമീസിയുടെ ഇന്‍ഡ്യന്‍ \'വോയ്‌സസ് ഓഫ് ദ ഗ്രേറ്റ് വാര്‍\' എന്ന പുസ്തകവും കാമറോണിന് പ്രധാനമന്ത്രി നല്‍കി.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അതിഥി മന്ദിരമായ ചെക്കേഴ്‌സില്‍ ആയിരുന്നു സന്ദര്‍ശനത്തിന്റെ ആദ്യദിനമായ വ്യാഴാഴ്ച മോഡി അന്തിയുറങ്ങിയത്. ബക്കിങ്ഹാംഷെയറില്‍ മലനിരകളുടെ മടിത്തട്ടിലാണ് 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ അതിഥിമന്ദിരം. ഇവിടെ താമസിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി.
1971ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇവിടെ താമസിച്ചിരുന്നില്ല. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹീത്തുമായി അക്കാലത്ത് കത്തിനിന്ന ബംഗ്ലാദേശ് വിമോചനവിഷയം ഇന്ദിരാഗാന്ധി ഇവിടെവെച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി.
വെള്ളിയാഴ്ച ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയ പ്രധാനമന്ത്രി മോദി, എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ചേര്‍ന്ന് മോഡിയെ സ്വീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha