കണ്ണീര്‍ തോരാത്ത പാരിസില്‍ നിന്നും മറ്റൊരു ദുരന്തചിത്രമായി അച്ഛന്റെയും മോളുടെയും മരണം

മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ ബലികൊടുക്കുക ധീരന്‍മാര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണത്. നൂറുകണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആ പിതാവും മോളും മറ്റൊന്നും ചിന്തിച്ചില്ല. സ്വന്തം ജീവന്‍ ബലി കൊടുത്തും നാട്ടുകാരുടെ ജീവന്‍ രക്ഷിക്കുക എന്ന ഉദ്യമത്തില്‍ അവര്‍ മറ്റെല്ലാം മറന്നു. ദുരന്തമുഖത്ത് വേദനിക്കുന്ന ഓര്‍മയായി. പാരീസ് നടുങ്ങിയതിനു തൊട്ടുപിന്നാലെ ഭീകരാക്രമണം നടന്ന സ്ഥലമാണ് ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ട്. ചാവേര്‍ ബോംബാക്രമണത്തില്‍ 43 ഓളം പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ടു ചാവേറുകളാണ് ദുരന്തമുഖത്തു കാലന്‍മാരായി എത്തിയത്. ആദ്യ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചിരിക്കുകയായിരുന്നു ആദില്‍ തെര്‍മോസ് എന്ന യുവാവും അദ്ദേഹത്തിന്റെ നാലു വയസുകാരിയായ മകളും. അപ്പോഴാണ് രണ്ടാമത്തെ ചാവേര്‍ ആള്‍ക്കൂട്ടത്തെ ലക്ഷ്യമാക്കി നീങ്ങുന്നത് ആദില്‍ ശ്രദ്ധിച്ചത്.
ആദിര്‍ ചാവേറിനരികിലേക്കു കുതിച്ചു..ഇയാളെ കടന്നു പിടിച്ച് തള്ളിയിട്ട ആദില്‍ ചാവേറിനെ അനങ്ങാന്‍ സമ്മതിച്ചില്ല. നിമിഷങ്ങള്‍ക്കകം സ്‌ഫോടനത്തില്‍ ഇരുവരും ഛിന്നഭിന്നമായി. പിതാവിനു പിന്നാലെ ഓടിയെത്തിയ മകളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.
ചാവേര്‍ ആള്‍ക്കൂട്ടത്തില്‍ പ്രവേശിച്ചിരുന്നെങ്കില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ദുരന്തത്തിന്റെ വ്യാപ്തി ഇരട്ടി ആകുകയും ചെയ്യുമായിരുന്നു. മത്സരം നടന്നിരുന്ന ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ചാവേറുകള്‍ കയറിയിരുന്നെങ്കില്‍ ഇതിന്റെ ഇരട്ടി ആളുകള്‍ കൊല്ലപ്പെടുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha