സിറിയയിലെ ഐഎസിന്റെ ശ്ക്തികേന്ദ്രങ്ങളില്‍ ഫ്രാന്‍സിന്റെ വ്യോമാക്രമണം

ഐ.എസിന്റെ സിറിയയിലെ ശക്തികേന്ദ്രങ്ങളില്‍ ഫ്രാന്‍സ് വ്യോമാക്രമണം നടത്തി. ഐ.എസിന്റെ സ്വയം പ്രഖ്യാപിത തലസ്ഥാനമായ റഖയിലാണു ഫ്രഞ്ച് പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയത്. അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ 30 തവണയാണ് ഐഎസ് കേന്ദ്രങ്ങളില്‍ ഫ്രാന്‍സ് ആക്രമണം നടത്തിയത്. ജോര്‍ദ്ദാന്‍ യു എ ഇ എന്നീ രാജ്യങ്ങളില്‍ നിന്ന് 12 ഓളം യുദ്ധവിമാനങ്ങള്‍ സിറയയില്‍ നാശം വിതയ്ക്കുകയായിരുന്നു. ഐഎസിന്റെ പരിശീലന ക്യാമ്പ്, ആയുധ കേന്ദ്രം, റിക്രൂട്ട് മെന്റ് കേന്ദ്രം, വാഹനങ്ങള്‍, താവളങ്ങള്‍ എല്ലാം തകര്‍ന്നതായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ബശ്ശാര്‍ സര്‍ക്കാറിനെ മാറ്റി സിറിയക്കാര്‍ക്കുമാത്രം പ്രാതിനിധ്യമുള്ള സര്‍ക്കാറിനെ വെക്കാനാണ് തീരുമാനം. മുന്നോടിയായി എല്ലാ വിഭാഗങ്ങളെയും ഉള്‍പെടുത്തി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. നിലവില്‍ വിമതരെ കൂടി ലക്ഷ്യമിടുന്ന റഷ്യന്‍ വ്യോമാക്രമണം ഇനി ഐഎസിനെതിരെ മാത്രമാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha