ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനായി ഇസ്രായേലും അമേരിക്കയും ഹമാസും തമ്മില്‍ താത്കാലിക കരാറില്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട്;ഘട്ടംഘട്ടമായി ബന്ദികളെ വിട്ടയക്കുമെന്നാണ് കരാറില്‍ പറയുന്നു,വെടിനിര്‍ത്തല്‍ ഹമാസിന്റെ തന്ത്രമാണോയെന്നും നെതന്യാഹു വീക്ഷിക്കുന്നു,ഐഡിഎഫ് ഇരച്ചുകേറുന്നത് താങ്ങാനാകാതെ ഹമാസിന് അടിപതറുന്നു

ഇസ്രായേല്‍ ഹമാസ് യുദ്ധം എങ്ങുമെത്താതെ മുന്നോട്ട് പോകുമ്പോള്‍ ലോകം തന്നെ രണ്ടു ചേരികളായി മാറിക്കൊണ്ടിരിക്കുകയാണ് . ഒരു യുദ്ധവും ഒരു ദിവസം തുടങ്ങുന്നതല്ല. ഒരു യുദ്ധവും ഒരു ദിവസം അവസാനിക്കുന്നുമില്ല. പശ്ചിമേഷ്യയിലെ മനുഷ്യക്കുരുതിയില്‍ ലോകം വേദനിക്കുമ്പോള്‍ രാഷ്ട്രത്തലവന്‍മാര്‍ മിഥ്യാഭിമാനത്തിന്റെയും തീവ്രദേശീയതയുടെയും കണക്കെടുപ്പിലാണ്. ഇത്തവണ തുടങ്ങിവച്ചത് ഹമാസാണ്. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ ഇത്തവണ പ്രസക്തിയില്ല. പക്ഷെ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ നിന്നല്ലാതെ പശ്ചിമേഷ്യന്‍ പോര്‍ക്കളത്തില്‍ ലോകത്തിന് എങ്ങനെ നിലപാടെടുക്കാന്‍ കഴിയും?. അപ്രതീക്ഷിതമായ ഹമാസ് ആക്രമണത്തില്‍ ഇത്തവണ ഇസ്രയേലിന് കടുത്ത ആഘാതം നേരിടേണ്ടി വന്നു. യന്ത്രതോക്കുകള്‍, ഗ്രനേഡുകള്‍, ഡ്രോണുകള്‍ തുടങ്ങി സാധ്യമായ എല്ലാ തലത്തിലും ഹമാസ് ഇസ്രയേലിനെ വിറപ്പിച്ചു.. ഇസ്രായേല്‍ പൗരന്മാരെ ബന്ദികളാക്കി. അതുകൊണ്ടുതന്നെ തിരിച്ചടിച്ച ഇസ്രായേല്‍ എല്ലാ യുദ്ധ നീതിയും കൈവിട്ടു ..
ഇപ്പോള്‍ ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനായി ഇസ്രായേലും അമേരിക്കയും ഹമാസും തമ്മില്‍ താത്കാലിക കരാറില്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട് ഉണ്ട്. യുദ്ധം താത്കാലികമായി നിറുത്തിവയ്ക്കാനുള്ള കരാറില്‍ ആണ് ഇസ്രയേലും ഹമാസുംഒപ്പിട്ടിരിക്കുന്നത് . ബന്ദികളുടെ മോചനം സംബന്ധിച്ച് ഇസ്രയേലും ഹമാസും ഉടന്‍ ധാരണയിലെത്തിയേക്കുമെന്നാണ് പ്രതീക്ഷ. ഉടമ്പടിയിലെത്താന്‍ ചെറിയ തടസങ്ങള്‍ മാത്രമാണുള്ളതെന്ന് മദ്ധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ അറിയിച്ചു. അതേസമയം ഇസ്രയേലിനെതിരെ ഭീഷണി മുഴക്കി ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ വന്നിട്ടുണ്ട് . ഇസ്രയേല്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് ഹൂതി വക്താവ് യഹ്യ സറിയ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയെന്നോണം തുര്‍ക്കിയെയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ' ഗാലക്‌സി ലീഡര്‍ ' എന്ന ചരക്കുക്കപ്പല്‍ തെക്കന്‍ ചെങ്കടലില്‍ വച്ച് ഹൂതികള്‍ പിടിച്ചെടുത്തു. ഇസ്രയേലി വ്യവസായി എബ്രഹാം അന്‍ഗറിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ കപ്പല്‍ നിലവില്‍ ഒരു ജാപ്പനീസ് കമ്പനി പാട്ടത്തിനെടുത്തിരിക്കുകയാണ്. കപ്പലില്‍ തങ്ങളുടെ പൗരന്മാരില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു. കപ്പലില്‍ 52 ജീവനക്കാരുണ്ടെന്നാണ് വിവരം.
ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനായാണ് ഇസ്രയേലും അമേരിക്കയും ഹമാസും തമ്മില്‍ താത്കാലിക കരാറില്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തേക്ക് ഏറ്റുമുട്ടല്‍ പൂര്‍ണ്ണമായും നിറുത്തിവയ്ക്കുന്നതിന് പകരമായി ഘട്ടംഘട്ടമായി ബന്ദികളെ വിട്ടയക്കുമെന്നാണ് കരാറില്‍ പറയുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് പേജുകളിലായാണ് കരാറിലെ നിബന്ധനകളും വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുപക്ഷവും ഏറ്റവും കുറഞ്ഞത് അഞ്ച് ദിവസത്തേക്കെങ്കിലും ഏറ്റുമുട്ടലുകള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കും. ഇതോടെ ഓരോ 24 മണിക്കൂറിലും ചെറു ഗ്രൂപ്പുകളായി ബന്ദികളെ വിട്ടയയ്ക്കുമെന്നാണ് വിവരം. അഞ്ചു ദിവസത്തെ വെടിനിറുത്തലിന് പകരം ഡസന്‍കണക്കിന് ബന്ദികളെ മോചിപ്പിക്കാനുള്ള പ്രാഥമിക ധാരണയിലേക്ക് ഇസ്രയേലും ഹമാസും യു.എസും എത്തിയതായി അമേരിക്കന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വൈറ്റ് ഹൗസ് ഇത് തള്ളി. ബന്ദികളെ മോചിപ്പിച്ചാലേ വെടിനിറുത്തല്‍ നടപ്പാക്കൂ എന്നാണ് ഇസ്രയേല്‍ നിലപാട്.
ഗാസയില്‍ അടിയന്തരമായി വെടിനിറുത്തലിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ജോര്‍ദാന്‍ രാജാവും ആവശ്യപ്പെട്ടിരുന്നു. സിവിലിയന്‍മാര്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം മൂലമുണ്ടാകുന്ന മാനുഷിക ദുരന്തം അവസാനിപ്പിക്കാന്‍ ലോകശക്തികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രേലി സൈനികര്‍ തെരച്ചില്‍ വ്യാപിപ്പിച്ചതോടെ ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയില്‍ നിന്നു രോഗികളുള്‍പ്പെടെ പലായനം തുടങ്ങി. വെള്ളക്കൊടികളുയര്‍ത്തി കാല്‍നടയായി പലസ്തീനികള്‍ നീങ്ങുന്ന കാഴ്ചയാണു ഗാസ സിറ്റിയിലെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി വളപ്പ് ഇസ്രേലി സേന ബുള്‍ഡോസറുകള്‍ കൊണ്ട് കിളച്ചുമറിച്ചു. പലയിടത്തും വന്‍ കുഴികളുണ്ടാക്കി. രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടെന്ന് ആശുപത്രി ഡയറക്റ്റര്‍ അവകാശപ്പെട്ടു. എന്നാല്‍, ഇസ്രയേല്‍ ഇതു നിഷേധിച്ചു. 120 രോഗികള്‍ മാത്രമാണ് ആശുപത്രിയില്‍ ഇനിയുള്ളതെന്നാണ് ഹമാസിന്റെ വാദം. ഇവരില്‍ മാസം തികയാതെ ജനിച്ച കുട്ടികളുമുണ്ടെന്നും പറയുന്നു. എന്നാല്‍, ആശുപത്രിയെ മറയാക്കി ഹമാസ് ആക്രമണം നടത്തുകയാണെന്ന് ഇസ്രയേല്‍ പറഞ്ഞു. ആശുപത്രിയില്‍ ഹമാസിന്റെ കമാന്‍ഡ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇതിനടിയില്‍ ഹമാസ് തുരങ്കങ്ങള്‍ തീര്‍ത്തുവെന്നു പറഞ്ഞ ഇസ്രയേല്‍ ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. ആശുപത്രിയില്‍ ഹമാസ് ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ ചിത്രവും പുറത്തുവിട്ടവയിലുണ്ട്. നഴ്‌സറി സ്‌കൂളുകളും ഹമാസ് ആയുധ സംഭരണത്തിന് ഉപയോഗിച്ചെന്ന് ഇസ്രയേല്‍ വെളിപ്പെടുത്തി. യുദ്ധത്തില്‍ 12000 പേര്‍ മരിച്ചെന്നാണ് ഹമാസിന്റെ വാദം. യുദ്ധം ഒന്നരമാസം പിന്നിടുമ്പോള്‍ കുഞ്ഞുങ്ങളുടെ മരണ സംഖ്യ 5000 കടന്നുവന്നത് കേരളലിയിക്കുന്നത് തന്നെയാണ് . ഇസ്രയേലും ഹമാസും ഒരു നീക്കി ഒന്നിനും വഴങ്ങാതെ പരസ്പരം പഴിചാരുന്നു .. ഇപ്പോള്‍ നടപ്പിലാക്കി എന്ന് പറയുന്ന കരാര്‍ എത്രമാത്രം ഫലവത്താകും എന്നതിനെക്കുറിച്ചും ഉറപ്പൊന്നുമില്ല കാരണം ഗാസയില്‍ ആക്രമണം തുടരുന്ന ഇസ്രയേലിനെതിരെ ഭീഷണിയുമായി ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ രംഗത്തുവന്നിട്ടുണ്ട് . ഇസ്രയേല്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് ഹൂതി വക്താവ് യഹ്യ സറിയ പറഞ്ഞു. കപ്പലുകളില്‍ ജോലി ചെയ്യുന്ന വിദേശ പൗരന്മാരെ രാജ്യങ്ങള്‍ ഉടന്‍ തിരികെ വിളിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. ഗാസയിലെ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇസ്രയേലിനെതിരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഹൂതികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha