മാലിദ്വീപ് തീറെഴുതാൻ ചൈന; ഇന്ത്യയുടെ കാൽക്കൽ വീണ് അലമുറയിട്ട് കരഞ്ഞ് മുയ്സു സര്‍ക്കാർ!!!

അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് പറഞ്ഞത് പോലെ ആയി മാലിദ്വീപിന്റെ അവസ്ഥ . ചൈനയെ കൂട്ട് പിടിച്ചു ഇന്ത്യയോട് മത്സരിക്കാൻ നിന്നതാണ് . ചൈന വാരിക്കോരി കൊടുത്തപ്പോൾ സ്നേഹം കൊണ്ടാണെന്നു കരുതി . ഇപ്പോൾ ചൈന തനി സ്വഭാവം പുറത്തെടുത്തിരിക്കുകയാണ് . മറ്റുള്ള രാജ്യങ്ങളെ കടം കൊടുത്ത് 'സഹായിച്ച്' അവിടങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ വിവിധ വഴികൾ പയറ്റുന്ന ചൈന ഇപ്പോൾ മാലിദ്വീപിനെ വിഴുങ്ങാനുള്ള ശ്രമത്തിലാണ്.
ഒരു ഡസനോളം പാവപെട്ട രാജ്യങ്ങളെയാണ് ചൈന കൊടും കടക്കെണിയിൽ പെടുത്തിയിരിക്കുന്നത്. 98 രാജ്യങ്ങൾക്കാണ് ചൈന കടം കൊടുത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന ഏകദേശ കണക്ക്. ഈ രാജ്യങ്ങൾ കടത്തുക തിരിച്ചടക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. മിക്ക രാജ്യങ്ങൾക്കും ഉയർന്ന പലിശ പോലും തിരിച്ചടക്കാനാകുന്നില്ല.
ചൈന കടം കൊടുത്ത 300 കോടി ഡോളര്‍ ചൈന തിരിച്ചുചോദിച്ചിരിക്കയാണ് . കൊടുത്തില്ലെങ്കില്‍ മാലിദ്വീപിലെ എന്തെങ്കിലുമൊക്കെ ചൈനയ്‌ക്ക് തീറെഴുതിക്കൊടുക്കേണ്ടിവരുമെന്ന സ്ഥിതിവിശേഷമാണിപ്പോള്‍. നേരത്തെ ചൈനയില്‍ നിന്നും കടം വാങ്ങിയ ശ്രീലങ്കയ്‌ക്ക് ഒടുവില്‍ ഹംബന്‍ടോട്ട എന്ന തുറമുഖം തന്നെ ചൈനയ്‌ക്ക് തീറെഴുതികൊടുക്കേണ്ടി വന്നിരുന്നു. അതുപോലെ പണം തിരിച്ചടച്ചില്ലെങ്കിൽ മാലിദ്വീപ് ഇനി ചൈനയുടെ കയ്യിലാകും എന്ന പേടിയിലാണ് മൊയിസു സർക്കാർ.
ചൈനയെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുടെ നാവികരെ മാറ്റിയതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഇന്ത്യാ വിരുദ്ധനായ മാലിദ്ലീപ് പ്രസിഡന്‍റ് മുയ്സു നീങ്ങിയിരുന്നു, കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകാരനായ മുയിസു അധികാരമേറ്റത് നവംബർ 17നാണ്. മാലദ്വീപ് പ്രസിഡന്റ് സന്ദർശിക്കുന്ന ആദ്യരാജ്യം ഇന്ത്യയാവണമെന്ന കീഴ്വഴക്കം തെറ്റിച്ചാണ് മുയിസു തുർക്കി സന്ദർശിച്ചത്. കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യുഎഇ സന്ദർശനമായിരുന്നു രണ്ടാമത്.
മൂന്നാമത് ചൈനയിലേക്കാണ് മുയിസ് പോയത് .യുഎഇയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാലദ്വീപിലെ സൈനികരെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടു. ഇതോടെയാണ് കടുത്ത ഇന്ത്യാ വിരോധിയും ചൈനീസ് പക്ഷക്കാരനുമായ അബ്ദുല്ല യമീനെക്കാളും ഇന്ത്യാവിരോധമാണ് മുയിസുവിനെന്നാണ് വിലയിരുത്തലുണ്ടായത്. പക്ഷെ ഇപ്പോൾ ഇന്ത്യാവിരുദ്ധനേതാവ് ഹസ്സന്‍ കുറുസ്സി ഇന്ത്യയോട് സഹായിക്കണമെന്ന് പറഞ്ഞ് കരഞ്ഞ് വിളിക്കുകയാണ് .
കടം കൊടുത്ത പണം ചൈന തിരിച്ചുചോദിക്കാന്‍ തുടങ്ങിയതോടെ മാലിദ്വീപും അവിടുത്തെ ഇന്ത്യാവിരുദ്ധ മുയ്സു സര്‍ക്കാരും പരുങ്ങലിലാണ്
ഈ സാഹചര്യത്തില്‍ കടക്കെണിയില്‍ നിന്നും കരകയറാന്‍ ഇന്ത്യ സഹായിക്കണമെന്ന് ആവശ്യമുന്നയിക്കുകയാണ് മുയ്സുവും കൂട്ടരും.
ചൈനയില്‍ നിന്നും പണം കടം വാങ്ങുന്നത് നല്ലതിനല്ലെന്ന് പണ്ടേ ലോകബാങ്ക് മാലിദ്വീപിനെ താക്കീത് ചെയ്തിരുന്നു. ഇന്ത്യയാകട്ടെ മാലിദ്വീപിനോടുള്ള നിലപാട് കടുപ്പിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ മാലിദ്വീപ് സന്ദര്‍ശിക്കുന്നതിന് വിമുഖത കാട്ടുകയാണ്. ഇതോടെ ടൂറിസത്തില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞു. ഇതും മാലിദ്വീപിന്റെ വരുമാനത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha