കണ്ണീരടക്കാനാവാതെ... അമേരിക്കയിലെ ജോര്‍ജിയയില്‍ അമിത വേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരുക്ക്

കണ്ണീരടക്കാനാവാതെ... അമേരിക്കയിലെ ജോര്‍ജിയയില്‍ അമിത വേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരുക്ക്്.മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്നുവെന്നും അമിത വേഗതയായിരിക്കാം കാറപകടത്തിന് കാരണമെന്നും അല്‍ഫാരെറ്റ പൊലീസ് .
മെയ് 14-ന് ജോര്‍ജിയയിലെ അല്‍ഫാരെറ്റയില്‍ മാക്സ്വെല്‍ റോഡിന് സമീപത്താണ് അപകടമുണ്ടായത്. അല്‍ഫാരെറ്റ ഹൈസ്‌കൂളിലും ജോര്‍ജിയ സര്‍വകലാശാലയിലും പഠിച്ചിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് . നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha