ഇറാന് യുഎസ് പ്രസിഡൻ്റിൻ്റെ ശക്തമായ മുന്നറിയിപ്പ്: 'അരുത്'
മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ശനിയാഴ്ച വീണ്ടും മുന്നറിയിപ്പ് നൽകി. ഇറാനിലേക്കുള്ള നിങ്ങളുടെ സന്ദേശം എന്താണ് എന്നുള്ള മധ്യപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് 'അരുത്' ഏന് ബൈഡൻ പ്രതികരിച്ചത് . ജൂലൈ 31 ന് ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് ഹമാസിൻ്റെ രാഷ്ട്രീയ തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിനും ബെയ്റൂട്ടിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കറിനെ ഇസ്രായേൽ കൊലപ്പെടുത്തിയതിനും ശേഷം മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാണ്. ഹനിയയുടെ കൊലപാതകം നടത്തിയത് ഇസ്രയേലാണെന്ന് ഹമാസും ഇറാനും ആരോപിച്ചു, അതേസമയം ടെൽ അവീവ് ഉത്തരവാദിത്തം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ജൂലൈ 30 ന് തെക്കൻ പ്രാന്തപ്രദേശമായ ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഷുക്കറിനെ വധിച്ചതിന് ശേഷം ലെബനൻ ഗ്രൂപ്പായ ഹിസ്ബുള്ളയും തിരിച്ചടിക്കാൻ തുടങ്ങി .ഇതോടെ അമേരിക്കൻ സഹായത്തോടെ ഇസ്രായേൽ ആഞ്ഞടിക്കുകയാണ്
തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ ഒറ്റരാത്രികൊണ്ട് ജനങ്ങളെ മുഴുവൻ ഒഴിപ്പിച്ചു, ഗാസ മുനമ്പിൻ്റെ തെക്ക് ഭാഗത്തുള്ള ഖാൻ യൂനിസിന്റെ മധ്യഭാഗത്തും കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളിൽ നിന്നും മറ്റ് പ്രദേശങ്ങളിലേക്ക് പോകാനാണ് നിർദ്ദേശം .അറിയിപ്പ് എക്‌സിലും താമസക്കാരുടെ ഫോണുകളിലേക്കുള്ള ടെക്‌സ്‌റ്റ്, ഓഡിയോ സന്ദേശങ്ങളിലും പോസ്റ്റ് ചെയ്‌തു:
“നിങ്ങളുടെ സ്വന്തം സുരക്ഷയ്‌ക്കായി, പുതുതായി സൃഷ്‌ടിച്ച മാനുഷിക മേഖലയിലേക്ക് നിങ്ങൾ ഉടൻ മാറണം. നിങ്ങൾ താമസിക്കുന്ന പ്രദേശം അപകടകരമായ പോരാട്ട മേഖലയായി കണക്കാക്കപ്പെടുന്നു എന്ന മുന്നറിയിപ്പ് വന്നതോടൊപ്പം ഉഗ്ര സ്ഫോടനങ്ങളും ഉണ്ടായി . ഇതോടെ പതിനായിരക്കണക്കിന് ഫലസ്തീൻ നിവാസികൾ കൂരിരുട്ടിൽ ഓടുന്ന കാഴ്ചയാണ് ഇന്നലെ രാത്രി നടന്നത് . യുദ്ധത്തിന് മുമ്പ് ഗാസ ഭരിച്ചിരുന്ന - ഹമാസ് ഗ്രൂപ്പിൽ നിന്നുള്ള തീവ്രവാദികളെ ആക്രമിക്കുകയാണെന്ന് ആണ് ഇസ്രായേൽ സൈന്യം പറഞ്ഞു. ഗാസ സിറ്റിയിൽ പലസ്തീനികൾ അഭയം പ്രാപിച്ച സ്‌കൂളിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് സർവീസ് അറിയിച്ചു,
ഹമാസിൻ്റെയും ഇസ്ലാമിക് ജിഹാദിൻ്റെയും കമാൻഡ് പോസ്റ്റിൽ തങ്ങൾ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു, രണ്ട് ഗ്രൂപ്പുകളും ഈ ആരോപണം നിരസിച്ചിരുന്നു. വടക്ക് ഭാഗത്തുള്ള ഒരു സ്‌കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 100 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് ആരോപിച്ചു . തെക്കൻ ഗാസയിൽ നിന്ന് ജനങ്ങളെ കൂട്ടമായി ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടിരുന്നു. സെൻട്രൽ ഗാസയിലെ അൽ-തബൈൻ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 47 പേർക്ക് പരിക്കേറ്റതായി ഹമാസ് അറിയിച്ചു. ഹമാസ് കമാൻഡ് സെൻ്റർ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ആക്രമണത്തിനിരയായ ഗാസ സ്‌കൂളിൽ 20 ഓളം ഹമാസും ഇസ്ലാമിക് ജിഹാദും പ്രവർത്തിക്കുന്നുണ്ടെന്നും 20 തീവ്രവാദികൾ കൊല്ലപ്പെട്ടതായും ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് ചുറ്റുമുള്ള വലിയ പ്രദേശങ്ങളിൽ നിന്ന് പലസ്തീനികൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ് ,
ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസ് ഈ വർഷത്തിൻ്റെ തുടക്കത്തിൽ വ്യോമ, കര പ്രവർത്തനങ്ങളിൽ വ്യാപകമായ നാശം നേരിട്ടിരുന്നു. എൻക്ലേവില ഗുരുതരമായ മാനുഷിക പ്രതിസന്ധിഉണ്ടെന്നും ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, ശുദ്ധജലം എന്നിവ പരിമിതമാണെന്നും യു എൻ വ്യക്‌തമാക്കിയിട്ടുണ്ട് . ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച് 10 മാസത്തിനുള്ളിൽ പ്രദേശത്ത് മരണസംഖ്യ 40,000 ന് അടുത്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ള തീവ്രവാദി സംഘം ആഗസ്റ്റ് 10 ന് ഇസ്രായേലിൽ 10 ലധികം ആക്രമണങ്ങൾ നടത്തി, ഐഡിഎഫിൻ്റെ 'സ്റ്റേജിംഗ് ഗ്രൗണ്ടും യുദ്ധോപകരണ ഡിപ്പോയും ആയ മൈക്കൽ അലോൺ ബേസ് ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്
പലസ്തീൻ അനുകൂല സായുധ സംഘമായ ഹമാസിനെതിരായുള്ള യുദ്ധത്തിൽ ഇസ്രായേലിനു കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് അമേരിക്ക. സൈനിക സഹായത്തോടൊപ്പം ആയുധ കൈമാറ്റം വർധിപ്പിക്കുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ്, ഇതിനായി കൂടുതൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി അറിയിച്ചു.
ഇസ്രഈലിന് സൈനിക സഹായം നൽകാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ നീക്കം കോൺഗ്രസ്സിനെ അറിയിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
ഏപ്രിലിൽ ഇസ്രഈലിന് 14 .5 ബില്യൺ ഡോളറിന്റെ സൈനിക സഹായം യു.എസ് അനുവദിച്ചിരുന്നു. ഇത് കൂടാതെയാണ് പുതിയ സഹായ വാഗ്ദാനം. ലെബനോനിലെ ഹിസ്ബുള്ളയും ഇറാനും ഇസ്രയേലിനെതിരെ തിരിഞ്ഞതോടെയാണ് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന.
വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരെ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇസ്രഈൽ സൈനിക യുണിറ്റിനാണ് പുതുതായി പ്രഖ്യാപിക്കുന്ന സാമ്പത്തിക സഹായത്തിന്റെ ഒരു ഭാഗം നൽകുക എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. വെസ്റ്റ്ബാങ്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്രഈലി സൈനിക വിഭാഗമായ യെഹൂദാ ബെറ്റാലിയനാണിത്.
വെസ്റ്റ് ബാങ്കിലും ഗസയിലെ ഇസ്രഈലി പട്ടാള ബറ്റാലിയൻ അതി ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയാണെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി വ്യക്തമാക്കിയിട്ടും സഹായം വർധിപ്പിക്കാനൊരുങ്ങുക തന്നെയാണ് യു.എസ്.
https://www.facebook.com/Malayalivartha