Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

ശബരിമല വിഷയത്തില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും അവരുടെ ഉത്തരവാദിത്തം മനപ്പൂര്‍വ്വം മറന്നു;ഒരു ക്ഷേത്രത്തില്‍ കൊള്ള നടക്കുമ്പോള്‍ അത് ഒളിക്കാനും എങ്ങനെയെങ്കിലും ശ്രദ്ധ തിരിച്ചുവിടാനുമാണ് ശ്രമം; വികസിത കേരളമെന്ന രാഷട്രീയത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ നിരവധിപ്പേര്‍ തയ്യാറാവുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

20 MARCH 2026 08:11 AM IST
മലയാളി വാര്‍ത്ത

More Stories...

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ഇനിയും നിരവധിപ്പേര്‍ ബിജെപിയുടെ ഭാഗമാവുമെന്നും വികസിത കേരളമെന്ന രാഷട്രീയത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ നിരവധിപ്പേര്‍ തയ്യാറാവുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വികസനരാഷ്ട്രീയത്തിന്റെ ഭാഗമാവാന്‍ ആര് തയ്യാറായാലും സ്വീകരിക്കാന്‍ ബിജെപി തയ്യാറാണ്. എൻഡിഎ മുന്നണിയില്‍ എല്ലാകാര്യങ്ങളും സുതാര്യമായിട്ടാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പാര്‍ട്ടികളിലും മുന്നണികളിലുമാണ് വലിയ പ്രശ്‌നങ്ങൾ ഉടലെടുത്തിരിക്കുന്നതെന്നും പിന്നോക്ക സമുദായത്തിൽ നിന്നുയർന്നു വന്ന നിരവധി നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇടത് വലത് മുന്നണികൾ ഉപേക്ഷിച്ച് ബിജെപിയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും അവരുടെ ഉത്തരവാദിത്തം മനപ്പൂര്‍വ്വം മറന്നു. ഒരു ക്ഷേത്രത്തില്‍ കൊള്ള നടക്കുമ്പോള്‍ അത് ഒളിക്കാനും എങ്ങനെയെങ്കിലും ശ്രദ്ധ തിരിച്ചുവിടാനുമാണ് ശ്രമമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അത് തുറന്ന് കാട്ടേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലേ? അത് ചെയ്യും.

അതിനപ്പുറം വിശ്വാസികളുടെ സംരക്ഷണം. ഈ നാട്ടില്‍ മുസ്ലിംകളുണ്ട്, ക്രിസ്ത്യാനികളുണ്ട്, ഹിന്ദുക്കളുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും ഒരവകാശമുണ്ട്. ആര്‍ട്ടിക്കിള്‍ 25 എന്ന് പറഞ്ഞാല്‍ 'റൈറ്റ് ടു പ്രാക്ടീസ് റിലീജിയന്‍' എന്നത് എല്ലാവരുടെയും മൗലികാവകാശമാണ്. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവര്‍ അത് ചെയ്യുന്നുണ്ടോ അത് ചോദിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

എം ടി രമേശ്, എസ് സുരേഷ് എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കാത്തത് പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ജയിക്കുന്നവരും ജയിപ്പിക്കാന്‍ ശ്രമിക്കുന്നവരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണ്ട് കാലത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ നോക്കി നടക്കുന്ന പാര്‍ട്ടിയായിരുന്നു. ഇന്ന് എല്ലാ മണ്ഡലങ്ങളിലും മൂന്നും നാലും പേര്‍ കഴിവും യോഗ്യതയുമുള്ളവരാണ്. കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ്. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ഡീലാണ് അതില്ലാതാക്കുന്നത്.

ബിജെപിയില്‍ ഒരു ടീമായാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിന് കൃത്യമായ സംവിധാവും സംഘടനാ സിസ്റ്റവും ബിജെപിയിലുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഗാസ, സിറിയ ഇറാന്‍ എന്നതൊക്കെ ചര്‍ച്ച ചെയ്യുന്ന സിപിഎമ്മും കോണ്‍ഗ്രസും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനോ പരിഹരിക്കാനോ തയ്യാറാകുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വിവാദരാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും വരാന്‍ പോകുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്‍ഡിഎയുടെയും ബിജെപിയുടെയും ലക്ഷ്യം വികസിത കേരളമാണ്. നാടിനെ നശിപ്പിക്കുന്ന പൊതുകടത്തിന്റെ രാഷ്ട്രിയമാണ് ഇടത് വലത് മുന്നണികളുടേത്. ബിജെപി-എന്‍ഡിഎ കേരളത്തെ നന്നാക്കാനും നാട്ടുകാരുടെ ജീവിതത്തില്‍ വികസനം കൊണ്ടുവരാനുമാണ് പരിശ്രമിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് കൊണ്ടുവന്ന വികസനം കേരളത്തില്‍ കൊണ്ടുവരാന്‍ ബിജെപി ആഗ്രഹിക്കുന്നു. അഴിമതി രഹിത ഭരണം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു, വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ജമാ അത്തെ ഇസ്ലാമിയെ ആശ്രയിക്കാത്ത ഒരു രാഷ്ട്രീയം നടത്താന്‍ ആഗ്രഹിക്കുന്നു ഇതൊക്കെയാണ് ബിജെപി-എന്‍ഡിഎ ലക്ഷ്യമിടുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (52 minutes ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (56 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (1 hour ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (4 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (4 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

Malayali Vartha Recommends