ബെർ ഗുരിയോൻ വിമാനത്താവളത്തിൽ ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം; തെൽ അവീവിൽ വിമാനത്താവളത്തോട് ചേർന്നുള്ള സൈനികതാവളം ആക്രമിച്ചു
ബെർ ഗുരിയോൻ വിമാനത്താവളത്തിൽ ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം. ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളത്തിലാണ് ഇത്തവണ ഹിസ്ബുല്ല ആക്രമണം. തെൽ അവീവിൽ വിമാനത്താവളത്തോട് ചേർന്നുള്ള സൈനികതാവളം ആക്രമിച്ചു . ഈ വിവരം ഹിസ്ബുല്ല സ്ഥിരീകരിച്ചു.ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പത്ത് മിസൈലുകൾ തെൽ അവീവ് ലക്ഷ്യമാക്കി എത്തിയെന്നാണ് റിപ്പോർട്ട് . ഇതിൽ ഒരു മിസൈൽ വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്ത് പതിച്ചു . ബെൻ ഗുരിയോൻ വിമാനത്താവളത്തിൽനിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവിടത്തെ വാഹന പാർക്കിങ് കേന്ദ്രത്തിൽ വലിയ ഗർത്തം രൂപപ്പെട്ടു . ഹിസ്ബുല്ല ആക്രമണം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത് . പതിവുപോലെ പ്രവര്‍ത്തനം തുടരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha