ഗുരുതരമായി പരിക്കേറ്റ 86 രോഗികളെ ഗാസ മുനമ്പിൽ നിന്ന് ഒഴിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്; ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചായിരുന്നു നീക്കം
ഗുരുതരമായി പരിക്കേറ്റ 86 രോഗികളെ ഗാസ മുനമ്പിൽ നിന്ന് ഒഴിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് . ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചായിരുന്നു ഈ നീക്കം. 124 കുടുംബാംഗങ്ങൾക്കൊപ്പം ഇസ്രായേലിലെ റാമോൺ എയർപോർട്ടിൽ നിന്ന് കേരെം ഷാലോം ക്രോസിംഗ് വഴി അബുദാബിയിലേക്ക് ചികിത്സയ്ക്കായി ഇവരെ എത്തിച്ചു.യുഎഇയുടെ 22-ാമത്തെ ഒഴിപ്പിക്കൽ ദൗത്യമാണ് നടന്നിരിക്കുന്നത് .
യു.എ.ഇ.യും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സഹകരണത്തിൻ്റെ ശക്തമായ തലങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പുതിയ സംരംഭമെന്ന് വികസന, അന്താരാഷ്ട്ര സംഘടനകളുടെ വിദേശകാര്യ സഹമന്ത്രിയും ഇൻ്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിൽ അംഗവുമായ മുഹമ്മദ് അൽ ഷംസി പറഞ്ഞു. മാത്രമല്ല ഗാസയിലെ മാനുഷിക ദുരന്തങ്ങൾക്കിടയിൽ ഫലസ്തീനികളെ പിന്തുണയ്ക്കാനുള്ള സ്ഥായിയായ പ്രതിബദ്ധതയും ഇത് വ്യക്തമാക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര പങ്കാളികൾ, ദുരിതാശ്വാസ സംഘടനകൾ എന്നിവയുമായുള്ള ഞങ്ങളുടെ സഹകരണത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നുവെന്നും കൂടാതെ നൂതന ചികിത്സ സഹായം നൽകുന്നത് തുടർന്നും ഏറ്റെടുക്കുമെന്നും അൽ ഷംസി കൂട്ടിച്ചേർത്തു. , പരിക്കേറ്റ 1,000 കുട്ടികളെയും 1,000 കാൻസർ രോഗികളെയും രാജ്യത്തെ ആശുപത്രികളിൽ ചികിത്സിക്കുന്നതിനായി യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആരംഭിച്ച സംരംഭത്തിനോടനുബന്ധിച്ചാണ് ഇപ്പോൾ ഈ നീക്കം നടത്തിയിരിക്കുന്നത്. ഇതുവരെ 2,127 രോഗികളും കൂട്ടിരിപ്പുകാരും യുഎഇയിലേക്ക് മാറ്റിയിട്ടുണ്ട്.രോഗികളും ഗുരുതരമായി പരിക്കേറ്റ ഫലസ്തീനികൾക്കായി നൂതന ആരോഗ്യപരിരക്ഷ നൽകുന്നതിനുള്ള ശക്തമായ ശ്രമങ്ങൾ യുഎഇ ഏറ്റെടുത്തു.
https://www.facebook.com/Malayalivartha