സെപ്റ്റംബറിൽ ലബനനിൽ നടത്തിയ പേജർ സ്ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു
സെപ്റ്റംബറിൽ ലബനനിൽ നടത്തിയ പേജർ സ്ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. നേരത്തെ ആരോപണങ്ങൾ ഇസ്രയേൽ നിഷേധിച്ചിരുന്നു. ഇത് ആദ്യമായാണ് സ്ഫോടനങ്ങളിലെ പങ്ക് ഇസ്രയേൽ അംഗീകരിക്കുന്നത്.ഹിസ്ബുല്ല പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 40 പേർ മരിക്കുകയും മൂവായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
പേജർ ആക്രമണത്തിന് താൻ പച്ചക്കൊടി കാട്ടിയതായി നെതന്യാഹു സ്ഥിരീകരിച്ചു. ആയിരക്കണക്കിന് പേജറുകളാണ് സെപ്റ്റംബർ 17.18 തീയതികളിൽ ലബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളിൽ പൊട്ടിത്തെറിച്ചത്. ഇറാനും ഹിസ്ബുല്ലയും ആരോപിച്ചത് ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്നാണ് .ലൊക്കേഷൻ ട്രാക്കിങ് ഒഴിവാക്കാനായി ഹിസ്ബുല്ല പ്രവർത്തകർ പേജറിനെയാണ് ആശയവിനിമയത്തിനായി ആശ്രയിച്ചിരുന്നത്.
https://www.facebook.com/Malayalivartha