ഇറാനിലും പലസ്തീനിലും സിറിയയിലും ഇസ്രായേല്‍ പേജര്‍ ആക്രമണത്തിന് നീക്കം; നെതന്യാഹു സമ്മതിച്ചു...
ലബനോനു പിന്നാലെ ഇറാനിലും പലസ്തീനിലും സിറിയയിലും ഇസ്രായേല്‍ പേജര്‍ ആക്രമണത്തിന് നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. ലബനോനില്‍ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് നടത്തിയ പേജര്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്രായേല്‍ തന്നെയെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു സമ്മതിച്ചതിനു പിന്നാലെയാണ് ലോകത്തെ ഞെട്ടിക്കുന്ന പുതിയ സംഭവ വികാസം.
സെപ്റ്റംബര്‍ ആദ്യം ലോകത്തെ നടുക്കിയ സംഭവമായിരുന്നു ലബനോനില്‍ നടത്തിയ പേജര്‍ സ്‌ഫോടനവും മഹാദുരന്തവും. സമാനമായ രീതിയില്‍ ഇറാനിലെയും സിറിയയിലെയും പലസ്തീനിയിലെയും മൊബൈല്‍ മുതല്‍ കംപ്യൂട്ടര്‍ വരെ പൊട്ടിത്തെറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് സൂചനകള്‍. ഇറാനെ പാഠം പഠിപ്പിക്കാന്‍ അതിനൂതനമായ യുദ്ധമുറയിലേക്ക് ബന്യാമിന്‍ നെതന്യാഹു കടക്കുന്നതാണ് വാര്‍ത്തകള്‍. മൊബൈല്‍ ഫോണുകളില്‍ സ്‌ഫോടനം നടത്തിയാണ് ശത്രുരാജ്യങ്ങളിലെ പതിയിരക്കണക്കിന് പേര്‍ ഒരേ സമയം മരിച്ചുവീഴാം. ലക്ഷങ്ങള്‍ക്ക് മാരക പരിക്കുകളും സംഭവിക്കാം.
സെപ്റ്റംബറില്‍ നടന്ന ആക്രമണത്തില്‍ ഇസ്രായേലിനു പങ്കുണ്ടെന്ന് ആദ്യമായാണ് നെതന്യാഹു സമ്മതിച്ചിരിക്കുന്നത്. ബെയ്‌റൂട്ടില്‍ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ലയെ കൊലപ്പെടുത്തിയത് തന്റെ നിര്‍ദേശപ്രകാരമാണെന്ന് നെതന്യാഹു സമ്മതിച്ചതും മറ്റൊരു വാര്‍ത്തയായിരിക്കുന്നു. ലബനോനില്‍ വ്യാപകമായി നടന്ന ആക്രമണത്തില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് 40 ം പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
30 മിനിറ്റിനുള്ളില്‍ ആയിരക്കണക്കിന് പേജറുകള്‍ ഒരേ നിമിഷം പൊട്ടിത്തെറിക്കുകയായിരുന്നു. ഇസ്രായേല്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ജി.പി.എസ് സംവിധാനം, മൈക്രോഫോണ്‍, ക്യാമറ എന്നിവയില്ലാത്ത പേജറുകളാണ് ഹിസ്ബുല്ല വ്യാപകമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഹിസ്ബുല്ലയെ ഞെട്ടിച്ചുകൊണ്ടാണ് അപ്രതീക്ഷിതമായ രീതിയില്‍ ഇസ്രായേല്‍ സ്‌ഫോടനം അഴിച്ചുവിട്ടത്.
അന്നത്തെ തുടര്‍സ്‌ഫോടനത്തില്‍ നിരവധി ഹിസ്ബുള്ള നേതാക്കള്‍ മരിച്ചതിനൊപ്പം പലര്‍ക്കും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഐക്യരാഷ്ട്ര സഭാ ലേബര്‍ ഏജന്‍സിക്ക് ലെബനോന്‍ പരാതി നല്‍കിയിരുന്നു. ഹിസ്ബുള്ള തലവന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഇറാന്‍, ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതും മറ്റൊരു വാര്‍ത്തയായി. ഇറാന്റെ അവകാശവാദം തള്ളിയ ഇസ്രയേല്‍ ഇറാന്റെ മിക്ക മിസൈലുകളെയും തങ്ങളുടെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതിരോധ വിഭാഗത്തിലെ മുതിര്‍ന്ന അംഗങ്ങളുടെയും രാജ്യത്തെ മറ്റ് രാഷ്ട്രീയ നേതാക്കളുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് ഈ തീരുമാനമെടുത്തതെന്നാണ് നെതന്യാഹു സമ്മതിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് വീണ്ടുമൊരു മഹാസ്‌ഫോടനത്തിന് ഇസ്രായേല്‍ കോപ്പുകൂട്ടിവരുന്നത്. സെപ്റ്റംബര്‍ 17-നാണ് ലെബനോന്റെയും സിറിയയുടെയും വിവിധഭാഗങ്ങളില്‍ ഒരേസമയം ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചത്.
ഇസ്രായേല്‍ സൈന്യം ലെബനോനിലെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ച ഡ്രോണുകളിലൂടെ അയച്ച റേഡിയോ തരംഗങ്ങളിലൂടെയാണ് ഈ ചിപ്പ് ആക്ടിവേറ്റ് ചെയ്തത്. ഈ തരംഗങ്ങള്‍ വഴി പേജര്‍ ബാറ്ററി ചൂടാക്കി സ്‌ഫോടനം നടത്തുകയായിരുന്നു. പേജര്‍ സ്‌ഫോടനത്തിനു പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ലെബനനില്‍ യുദ്ധം ആരംഭിച്ചത്. പേജര്‍ ആക്രമണത്തില്‍ നിരവധി ഹിസ്ബുള്ള അംഗങ്ങള്‍ക്ക് കൈവിരലുകള്‍ നഷ്ടമാവുക മാത്രമല്ല കണ്ണുകള്‍ തകര്‍ന്ന് കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ദക്ഷിണ ലെബനോനിലും ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുമായി അവര്‍ ഉപയോഗിച്ചിരുന്ന വയര്‍ലെസ് കമ്യൂണിക്കേഷന്‍ അപ്രതീക്ഷിതമായി ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചത്. ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങില്‍ നിന്ന് രക്ഷപ്പെടാനാണ് മൊബൈലിന് പകരമുള്ള ആശയവിനിമയ മാര്‍ഗമായി ഹിസ്ബുള്ള പേജറിനെ ആശ്രയിച്ചിരുന്നത്.
1996ല്‍ ഹമാസിന്റെ ബോംബ് നിര്‍മാതാവായിരുന്ന യഹ്യ അയ്യാഷിനെ ഇസ്രയേല്‍ കൊലപ്പെടുത്തയതിന് പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു യഹ്യ അയ്യാഷിന്റെ മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha