സിറിയയില്‍ റോക്കറ്റ് ആക്രമണം: 14 മരണം

സിറിയയില്‍ സ്‌കൂളിനും കുട്ടികളുടെ ആശുപത്രിക്കും നേരെ നടന്ന റോക്കറ്റ് ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയുടെ അതിര്‍ത്തിക്ക് സമീപമാണ് സംഭവം.
സ്‌കൂളിലും ആശുപത്രിയിലുമായി അഞ്ചോളം മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിലേക്ക് ഒരു ജെറ്റ് വിമാനം ബോംബുകള്‍ വര്‍ഷിച്ചതായും റഷ്യയുടെ വിമാനമാണ് ഇതെന്ന് സൂചനയുള്ളതായും സമീപവാസികള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha