സ്വന്തം മതാപിതാക്കള്‍ക്ക് ഇവന്‍ സാത്താനെങ്കില്‍ അഞ്ജക്ക് ഇത് മാലഖ കുഞ്ഞ്...

ഹൃദയം നുറുങ്ങുന്ന ഈ കാഴ്ചകള്‍ എങ്ങനെ കണ്ടില്ലെന്നു നടിക്കാനാകും? ആഫ്രിക്കന്‍ രാജ്യങ്ങളിലെ അന്ധവിശ്വാസങ്ങളുടെ നേര്‍ക്കാഴ്ചയാണിത്. ഈ ദയനീയ ചിത്രം സാത്താന്‍കുഞ്ഞെന്ന് ആരോപിച്ച് നൈജീരിയന്‍ കുടുംബം മരിക്കാന്‍ വിട്ട രണ്ടുവയസ്സുകാരന് ജീവിതത്തിലേക്ക് പ്രതീക്ഷ നല്‍കിയ ജീവകാരുണ്യ പ്രവര്‍ത്തക തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറംലോകത്തെ ആറിയിച്ചതാണ്. വീട്ടുകാരാന്‍ കയ്യൊഴിയപ്പെട്ട് പട്ടിണി കൊണ്ട് മരണാസന്നനായ പയ്യനെ ഡാനിഷ് ജീവകാരുണ്യ പ്രവര്‍ത്തക കണ്ടെത്തുകയും ആശുപത്രിയിലാക്കുകയുമായിരുന്നു. ഹോപ്പ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട പയ്യന്‍ എട്ടുമാസമായി വഴിയാത്രക്കാര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം കഴിച്ചാണ് പിടിച്ചു നിന്നത്. ഭക്ഷണമില്ലാതെ മെല്ലിച്ച് പുഴുവരിച്ച നിലയില്‍ നഗ്‌നനായി തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന കുഞ്ഞിനെ ജനുവരി 31 ന് കണ്ടെത്തിയത് ആഫ്രിക്കയില്‍ ജീവിക്കുന്ന ഡാനിഷ് യുവതി അഞ്ജാ റിംഗ്രന്‍ ലോവന്‍ എന്ന മാലാഖയായിരുന്നു. ഭയാനകമായ അവസ്ഥയിലായിരുന്ന ഹോപ്പിനെ ലോവന്‍ ആഹാരവും വെള്ളവും നല്‍കിയ ശേഷം അവനെ ഒരു ബഌങ്കറ്റ് കൊണ്ട് പൊതിഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോപ്പിന്റെ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ നല്‍കി കുട്ടിയുടെ ചികിത്സയ്ക്കും സഹായത്തിനുമായി കരുണയുള്ളവരുടെ സഹായത്തിനായി കേഴുകയാണ് ലോവന്‍ ഇപ്പോള്‍. അന്ധവിശ്വാസങ്ങളുടെ ഭാഗമായി സാത്താന്‍ ആരോപണത്തില്‍ പെട്ട് പതിനായിര കണക്കിന് കുട്ടികള്‍ പീഡനത്തിനും അപമാനത്തിനും ദിനംപ്രതി ഇരയാകുന്നതായി ഇവര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അന്ധവിശ്വാസങ്ങള്‍ക്ക് ഇരയായി അഫ്രിക്കയില്‍ സ്വന്തം കുടുംബത്താല്‍ തന്നെ ഉപേക്ഷിക്കപ്പെടുകയും കൊല്ലാന്‍ വിടുകയും ചെയ്യപ്പെട്ട കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസവും സംരക്ഷണവും നല്‍കുന്ന മൂന്ന് വര്‍ഷം മുമ്പ് സ്ഥാപിച്ച ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്ഡ് എഡ്യൂക്കേഷന്‍ ആന്റ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്റെ ഭാഗമായിട്ടാണ് ലോവന്‍ നൈജീരിയില്‍ എത്തിയത്.
ആശുപത്രിയില്‍ എത്തിച്ച ഹോപ്പിനെ ജീവിതത്തിന്റെ യഥാര്‍ത്ഥ പാതയില്‍ എത്തിക്കാന്‍ ഇനിയും അനേകം ചികിത്സകള്‍ ആവശ്യമുണ്ട്. എങ്കിലും ഇപ്പോള്‍ അവന്റെ നില മെച്ചപ്പെടുന്നുണ്ടെന്നും അവന്റെ ശരീരം ഭക്ഷണത്തോടും മരുന്നുകളോടും പ്രതികരിച്ചു തുടങ്ങിയതായും അവര്‍ വെളിപ്പെടുത്തുന്നു. അവന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നു. ഇപ്പോള്‍ തങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടെന്നും സ്വന്തം മകനൊപ്പം കളിക്കുന്നുണ്ടെന്നും ലോവന്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha