വൈകല്യമുള്ള കുഞ്ഞിനോട് ട്രോള്‍ ക്രൂരത; ഒടുവില്‍ മാപ്പുപറഞ്ഞ് സമൂഹമാധ്യമം

ജന്‍മനാ വൈകല്യമുള്ള കുഞ്ഞിനോട് സമൂഹമാധ്യമങ്ങളിലൂടെയുള്ള ട്രോള്‍ ക്രൂരതക്ക് മാതാവിന്റെ സങ്കടക്കുറിപ്പ്. അതോടെ സമൂഹമാധ്യമം മാപ്പുപറഞ്ഞു. ടെക്‌സസില്‍ നിന്നുള്ള അലിസ്അന്‍ മേയര്‍ എന്ന യുവതിയാണ് തന്റെ മകന്റെ വൈകല്യം വച്ച് തമാശകാണിച്ചവരോട് അഭ്യര്‍ഥനയുമായെത്തിയത്.
ഇവരുടെ മകന്‍ ഫൈഫര്‍ സിന്‍ഡ്രവുമായി ജനിച്ച ജെംസണാണ് പഗ് നായക്കുട്ടിയോട് ഉപമിച്ചുണ്ടാക്കിയ ഇന്റര്‍നെറ്റ് തമാശകള്‍ക്ക് ഇരയായത്. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അപൂര്‍വമായി മാത്രം കാണപ്പെടുന്ന രോഗാവസ്ഥയാണ് ഫൈഫര്‍ സിന്‍ഡ്രം. തലച്ചോറിന്റെയും അസ്ഥികളുടെയും വളര്‍ച്ചയെ ബാധിക്കുന്നതിനാല്‍ സാധാരണ മുഖരൂപം ഇവര്‍ക്ക് ഉണ്ടാകാറില്ല. അതുതന്നെയാണ് കുഞ്ഞിനെ നായക്കുട്ടിയോട് ഉപമിക്കാന്‍ ട്രോളുകള്‍ നിര്‍മിച്ചവരെ പ്രേരിപ്പിച്ചതും.
അതെ സമയം മാതാവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ക്ഷമാപണവുമായി ട്രോളുകള്‍ ഷെയര്‍ ചെയ്തവരെത്തി. ജെംസണ്‍ ഒരു യഥാര്‍ഥ കുട്ടിയാണെന്നു തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞാണ് ഇവരുടെ ക്ഷമാപണം. ഇത് ഫോട്ടോഷോപ്പില്‍ ചെയ്‌തെടുത്തതാണെന്നായിരുന്നു ധാരണ എന്നും ഇവര്‍ കുറിച്ചു.
ജംസണ്‍ ജനിച്ചതിനു ശേഷം അവനെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതി ഒരു ബ്ലോഗിലൂടെ ഇവര്‍ പ്രസിദ്ധീകരിച്ചുവരികയായിരുന്നു. സമാന രോഗബാധിതരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുന്നതിനും അവര്‍ക്ക് ആശ്വാസമാകുന്നതിനുമായിരുന്നു ബ്ലോഗ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha