നഷ്ടപ്പെട്ട സഹോദരനെ ഫെയ്‌സ്ബുക്കിലൂടെ തിരിച്ച് കിട്ടി

വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട തന്റെ സഹോദരനെ ഫെയ്‌സ്ബുക്ക് വഴി കണ്ടെത്തി കനേഡിയന്‍ യുവതി. പുതുവത്സര ദിനത്തില്‍ യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ഫലമായാണ് സഹോദരനെ തിരിച്ചുകിട്ടിയത്.
ഷൈലോ വില്‍സണ്‍ എന്ന 25കാരിയ്ക്കാണ് തന്റെ സഹോദരനായ മാത്യു ഹാന്‍ഡ്‌ഫോര്‍ഡിനെ ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ ലഭിച്ചത്. 1987 ഫെബ്രുവരിയില്‍ കാല്‍ഗറി ഗ്രെയ്‌സ് ഹോസ്പിറ്റലില്‍ ജനിച്ച മാത്യുവിനെ മാതാവ് മറ്റൊരു കുടുംബത്തിന് ദത്ത് നല്‍കുകയായിരുന്നു. സഹോദരനെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ടെന്നും ആദ്യം സംശയമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സഹോദരന്‍ തന്നെയെന്ന് ഉറപ്പായെന്നും ഷൈലോ വില്‍സണ്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ മാത്യു തന്റെ സഹോദരങ്ങളെ കണ്ടെത്താനായി ദത്തെടുത്ത മാതാവില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അന്ന് മാതാവിന്റെ പേരിന്റെ അവസാന പേരുള്ള വാണ്ട ലെവാഷ്വര്‍ എന്ന സ്ത്രീയെ പരിചയപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച വാണ്ട ഷൈലോ വില്‍സണിന്റെ പോസ്റ്റ് കണ്ടതിനെത്തുടര്‍ന്ന് മാത്യുവിനെ അറിയിക്കുകയായിരുന്നു.
നാല് ദിവസം പ്രായമുള്ളപ്പോഴാണ് തന്നെ ദത്ത് നല്‍കിയത് , അതുകൊണ്ട് തന്നെ തനിക്കറിയാവുന്ന കുടുംബം അതുമാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ കുടുംബം വിപുലമായെന്നും മാത്യു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha