സ്വവര്‍ഗ രതിക്കാരെ അവഹേളിച്ച ഫിലിപ്പൈന്‍സ് ബോക്‌സര്‍ വിവാദത്തില്‍

എട്ടു തവണ ലോക ബോക്‌സിംഗ് ചാമ്പ്യനായ ഫിലിപ്പൈന്‍സ് ബോക്‌സര്‍ സ്വവര്‍ഗ രതിക്കാരെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയത് വിവാദത്തിലേക്ക്. മൃഗങ്ങള്‍ വരെ സ്വവര്‍ഗരതിക്ക് മുതിരാത്തവരാണെന്നും അതിനാല്‍ ഇത്തരം ആള്‍ക്കാര്‍ മൃഗങ്ങളേക്കാള്‍ തരംതാണവരുമാണെന്ന പ്രസ്താവനയാണ് പാക്വോ നടത്തിയിരിക്കുന്നത്.
37കാരനായ ഇദ്ദേഹം ബോക്‌സിംഗ് കരിയറിലെ തന്റെ അവസാന മത്സരത്തിന് ഒരുങ്ങുകയാണ്. ശേഷം രാഷ്ട്രിയത്തിലേക്ക് ഇറങ്ങുവാനൊരുങ്ങുന്ന പാക്വോ സെനറ്റ് സീറ്റിന് വേണ്ടി ഈ വര്‍ഷം മത്സരിക്കുന്നുണ്ട്. കത്തോലിക്ക സഭയുടെ എതിര്‍പ്പുമൂലം ഗേ മാര്യേജ് ഫിലിപ്പൈന്‍സില്‍ നിയമ വിരുദ്ധമാണ്.
പാക്വോയുടെ പരാമര്‍ശനത്തിനെ എതിര്‍ത്തുകൊണ്ട് ലോകമെമ്പാടുമുള്ള നിരവധി പേര്‍ രംഗത്തു വന്നു. സെനറ്റിന് വേണ്ടത് രാഷ്ട്രീയവും നിയമങ്ങളുമറിയുന്ന വിദഗ്ദരെയാണെന്നും പാക്വോനെ പോലുള്ള അന്ധന്മാരെയല്ല എന്നും പ്രശസ്തനായ ഗേ കൊമേഡിയന്‍ വൈസ് ഗാന്‍ഡ പറഞ്ഞു. വരുന്ന ഇലക്ഷനില്‍ പാക്വോയെ ആരും പിന്തുണയ്ക്കരുതെന്ന് ഗായികയായ ഐസ സെഗ്യേര അഭിപ്രായപ്പെട്ടു. രാജ്യത്തിലെ ചിലരെങ്കിലും പാക്വോയുടെ പരാമര്‍ശനത്തിനെ പിന്തുണച്ചിട്ടുണ്ടാകാം, പക്ഷെ എന്തു കൊണ്ടാണു ഞങ്ങള്‍ പാക്വോയ്ക്ക് വോട്ട് ചെയ്യാതിരിക്കുന്നതെന്ന് ഇലക്ഷനില്‍ തെളിയിക്കുമെന്നും ഐസ കൂട്ടിച്ചേര്‍ത്തു. പാക്വോ ഇലക്ഷനില്‍ ജയിക്കുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha