ആ ശിക്ഷ അല്‍പ്പം കടുത്തു... അമ്മ മകളെ കൊണ്ട് 30 അലങ്കാര മത്സ്യങ്ങളെ പച്ചക്ക് തീറ്റിച്ചു

ഒരു മകള്‍ക്ക് അമ്മ ഇത്രയും വലിയ ശിക്ഷ നല്‍കുമോ എന്നാണ് ജപ്പാനിലെ നവമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ശിക്ഷ എന്തായിരിക്കുമെന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്. മകളെ കൊണ്ട് 30 അലങ്കാര മത്സ്യങ്ങളെ പച്ചക്ക് തീറ്റിക്കുകയാണ് ഒരു ജാപ്പനീസ് അമ്മ ചെയ്തത്. സംഭവത്തില്‍ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.
യുക്കൊ ഒഗാട്ട ഇവരുടെ കാമുകന്‍ തകേഷി എഗാമി എന്നിവരാണ് പോലീസ് പിടിയിലായത്. തന്റെ കൗമാരക്കാരിയായ മകളെ യുക്കോയും കാമുകനും ചേര്‍ന്ന് അലങ്കാര മത്സ്യങ്ങളെ തീറ്റിക്കുകയായിരുന്നു. വീട്ടിലെ അക്വേറിയത്തില്‍ ഉണ്ടായിരുന്ന അലങ്കാര മത്സ്യങ്ങളെ(ഗോള്‍ഡ് ഫിഷ്) കൊന്ന ശേഷം പെണ്‍കുട്ടിക്ക് പച്ചയ്ക്ക് കഴിക്കാന്‍ കൊടുക്കുകയായിരുന്നു. അക്വേറിയത്തിലെ വെള്ളത്തില്‍ സോപ്പ് പൊടി കലര്‍ത്തിയാണ് മത്സ്യങ്ങളെ യുക്കൊയും തകേഷിയും കൂടി കൊന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെകൊണ്ട് പച്ചയ്ക്ക് ഈ മത്സ്യങ്ങളെ ഭക്ഷിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ കുഴപ്പമൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha