മകളുടെ വിവാഹത്തിനെത്തിയ അച്ഛനെ കാണാനില്ല

മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തിയ ഇന്ത്യക്കാരനായ 55കാരനെ കാണാതായി. മകളുടെ വിവാഹ സല്‍ക്കാരത്തിന് ശേഷമാണ് അച്ഭനെ കാണാതായത്.ഹൈദരാബാദ് സ്വദേശിയായ പ്രസാദ് മൊപാര്‍ടി എന്നയാളെയാണ് കാണാതായത്. ജനുവരിയില്‍ അമേരിക്കയിലേക്ക് പോയ അദ്ദേഹം ഫെബ്രുവരി 26നാണ് ഇന്ത്യയിലേക്ക് മടങ്ങാനിരുന്നത്. തന്റെ മകള്‍ ദുര്‍ഗ മൊപാര്‍ടിയുടെ വിവാഹത്തിനായാണ് പ്രസാദ് യു.എസില്‍ എത്തിയത്.കാലിഫോര്‍ണിയയില്‍ വച്ചാണ് വിവാഹം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വിവാഹം. വിവാഹ സല്‍ക്കാരത്തിന് ശേഷം നാല് മണിയോടെ പ്രസാദ് വീടിന് പുറത്തേക്ക് നടക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പ്രസാദ് തിരിച്ച് വന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha