തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 28 മരണം, 60 പേര്‍ക്ക് പരിക്ക്

തുര്‍ക്കിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ മരിച്ചു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലാണ് സ്‌ഫോടനം ഉണ്ടായത്. ഇവിടുത്തെ പാര്‍ലമെന്റിനും സൈനിക ആസ്ഥാനത്തിനും സമീപത്തായാണ് സ്‌ഫോടനം നടന്നത്. സൈനിക വാഹനങ്ങള്‍ കടന്നുപോകുമ്പോഴായിരുന്നു സ്‌ഫോടനം.
സൈനികരുടെ വാഹനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു സംഭവമെന്നാണ് പോലീസ് വിശദീകരണം. സ്‌ഫോടനത്തില്‍ 60ലധികം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സൈനികരും ഉള്‍പ്പെടും. അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha