അമ്മയുടെ ഡ്രൈവിംഗ് പഠനം മകന്റെ ജീവനെടുത്തു

ലണ്ടനില്‍ ബ്രേക്കിന് പകരം ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തി, അമ്മയുടെ ഡ്രൈവിംഗ് പഠനം മൂന്നുവയസുകാരന്റെ ജീവനെടുത്തു. 34കാരിയായ യുവതിയാണ് അബദ്ധത്തില്‍ മകന്റെ കൊലയാളിയായത്. ജീവിതത്തില്‍ ആദ്യമായാണ് യുവതി െ്രെഡവിംഗ് പഠിച്ചത്. അത് തന്നെ ദുരന്തത്തില്‍ കലാശിച്ചു. യുവതിയുടെ ഭര്‍ത്താവാണ് കാറോടിയ്ക്കാന്‍ പഠിപ്പിച്ചത്. അപകടസമയം ഇയാളും കാറില്‍ ഇല്ലായിരുന്നു.
ദമ്പതിമാര്‍ കാറില്‍ ഇരിയ്ക്കുമ്പോള്‍ ഇവരുടെ രണ്ട് മക്കളും തൊട്ടടുത്ത മൈതാനത്ത് കളിയ്ക്കുകയായിരുന്നു. കുറച്ച് നേരം ഭര്‍ത്താവും ഭാര്യയ്‌ക്കൊപ്പം കാറില്‍ ഉണ്ടായിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി. തുടര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദ്ദേശങ്ങള്‍ കേട്ട് യുവതി കാറോടിയ്ക്കുകയായിരുന്നു. മുന്നോട്ടെടുത്ത കാര്‍ നിര്‍ത്താന്‍ യുവതി ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്‌സിലറേറ്ററില്‍ ചവിട്ടി. തുടര്‍ന്ന് കാര്‍ വേഗത്തില്‍ മുന്നോട്ട് പോവുകയും കളിച്ചുകൊണ്ട് നിന്ന മൂന്ന് വയസുള്ള കുഞ്ഞിനെ ഇടിച്ച് വീഴ്ത്തുകയും ചെയ്തു.
മകനെ രക്ഷിയ്ക്കാന്‍ യുവാവ് ശ്രമിച്ചെങ്കിലും നടന്നില്ല. സ്വന്തം കുഞ്ഞിന്റെ ഘാതകയാകേണ്ടി വന്ന മാനസിക വിഷമത്തിലാണ് യുവതി കോടതിയില്‍ എത്തിയത്. യുവതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്താതെ കോടതി വിട്ടയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha