ഘാനയില്‍ ബസ് അപകടം: മരണസംഖ്യ 71 ആയി ഉയര്‍ന്നു

ഘാനയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. വടക്കന്‍ നഗരമായ ടമാലെയിലായിരുന്നു അപകടമുണ്ടായത്. തക്കാളി കയറ്റിവന്ന ട്രക്കും സര്‍ക്കാര്‍ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ 13 പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ഇരു വാഹനങ്ങളുടെയും അമിത വേഗതയാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിഷമകരമായ വാര്‍ത്തയാണ് രാജ്യം കേട്ടിരിക്കുന്നതെന്ന് ഘാന പ്രസിഡന്റ് ജോണ്‍ മഹാമ ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha