ക്യൂ നീളുന്നതില്‍ പ്രതിഷേധിച്ച് പാവാടയുരിഞ്ഞ യുവതിയ്ക്ക് പിഴ നല്‍കി

സുരക്ഷാ പരിശോധനയുടെ ക്യൂ നീളുന്നതില്‍ പ്രതിഷേധിച്ച് പാവാടയുരിഞ്ഞ യുവതിയ്ക്ക് പിഴ ശിക്ഷ. എമിയര്‍നി എന്ന യുവതിക്കാണ്150 പൗണ്ട് പിഴശിക്ഷ ലഭിച്ചത്. ലണ്ടനിലെ സന്റാന്‍സ്റ്റഡ് എയര്‍പോര്‍ട്ടിലെ ക്യൂ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് യുവതി വസ്ത്രംമുരിഞ്ഞത്. യാത്രയ്ക്ക് ഒന്നര മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെത്തിയ യുവതിയ്ക്ക് 40 മിനിറ്റുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. മിനിറ്റുകള്‍ ക്യൂവില്‍ നിന്ന ശേഷവും യുവതിയുടെ ശരീരത്തില്‍ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്ന സെക്യൂരിറ്റിക്കാരുടെ ചോദ്യത്തില്‍ പ്രകോപിതയായാണ് യുവതി വസ്ത്രമൂരിയത്. പ്രതിഷേധം കനത്തതോടെ യുവതിയെ അറസ്റ്റ് ചെയ്ത പോലീസ് പിഴ ഈടാക്കിയ ശേഷം പിന്നീട് വിട്ടയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha