ഐഎസ് തലവനെ കൊലപ്പെടുത്തുന്നയാളെ വിവാഹം കഴിക്കാന്‍ തയ്യാറെന്ന് ഈജിപ്ത്യന്‍ നടി

ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കാന്‍ തയാറാണെന്ന വാഗ്ദാനവുമായി ഈജിപ്ത്യന്‍ നടി എല്‍ഹാം ഷാഹിന്‍. അയാള്‍ ആരാണെന്നുള്ളത് തന്റെ വിഷയമല്ലെന്നും പ്രമുഖ നടിയായ എല്‍ഹാം ഷാഹിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതായി ഈജിപ്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹത്തിനുള്ള മുഴുവന്‍ ചെലവും താന്‍ വഹിക്കുമെന്നും അയാള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത മധുവിധുവായിരിക്കും താന്‍ നല്‍കുകയെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
അയാളുടെ ഇഷ്ടങ്ങളായിരിക്കും എന്റെയും ഇഷ്ടം. അയാള്‍ക്കൊപ്പം എവിടേക്ക് പോകാനും തയാറാണ്. ബഗ്ദാദിയെ കൊലപ്പെടുത്തുന്ന ധീരന്റെ വേലക്കാരിയാകാന്‍ പോലും താന്‍ തയാറാണെന്നും ഷാഹിന്‍ ഷാഹിന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബഗ്ദാദി കൊല്ലപ്പെട്ടാല്‍ പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാകുമെന്നു വിശ്വസിക്കുന്നവരിലൊരാളാണ് 55 വയസ്സുകാരിയായ എല്‍ഹാം. നിരവധി ഈജിപ്ത്യന്‍ സിനിമകളിലും സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha