പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും തത്വചിന്തകനുമായ ഉംബര്‍ട്ടോ എക്കോ അന്തരിച്ചു

പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും തത്വചിന്തകനുമായ ഉംബര്‍ട്ടോ എക്കോ(84) അന്തരിച്ചു. റോസിന്റെ പേര് (നെയിം ഓഫ് ദ റോസ്) എന്ന നോവലിലൂടെയാണു എക്കോ പ്രശസ്തനായത്. ഫുക്കോയുടെ പെന്‍ഡുലം, ദി ഐലന്‍ഡ് ഓഫ് ദ ഡേ ബിഫോര്‍ (ഇന്നലെയുടെ ദ്വീപ്) തുടങ്ങിയവയും പ്രധാന കൃതികളാണ്.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എക്കോ ആദ്യം പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ടെലിവിഷനിലായിരുന്നു ആദ്യം പ്രവര്‍ത്തിച്ചത്. പിന്നീട് വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതി കോളമിസ്റ്റ് എന്ന നിലയില്‍ പ്രസിദ്ധനായി. അധ്യാപകന്‍,
പ്രഭാഷകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പ്രതീകശാസ്ത്രത്തില്‍ ശ്രദ്ധയൂന്നാന്‍ തുടങ്ങിയതും അക്കാലത്താണ്. ഈ വിഷയത്തില്‍ 1968ല്‍ എഴുതിയ പുസ്തകം പിന്നീട് 1976ല്‍, പ്രതീകശാസ്ത്ര സിദ്ധാന്തം എന്ന പേരില്‍ പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചു.
1971ല്‍ എക്കോ യൂറോപ്പിലെ ഏറ്റവും പഴയ ഉന്നതവിദ്യാപീഠമായ ബൊളോഞ്ഞാ യൂണിവേഴ്‌സിറ്റിയില്‍ പ്രതീകശാസ്ത്രത്തിന്റെ ആദ്യത്തെ പ്രൊഫസര്‍ ആയി നിയമിതനായി. 1970കളുടെ അവസാനത്തിലാണ്, എക്കോയുടെ പ്രതിഭ ആരും പ്രതീക്ഷിക്കാത്ത ഒരു വഴിക്കു തിരിഞ്ഞത്. തനിക്കു ഒരു സന്യാസിയെ വിഷംകൊടുത്ത് കൊല്ലണമെന്നു തോന്നിയെന്നും ആ തോന്നലാണ് റോസിന്റെ പേര് എന്ന നോവലിന്റെ രചനയില്‍ കലാശിച്ചതെന്നും എക്കോ പറഞ്ഞിരുന്നു.
1988ല്‍ ഫുക്കോയുടെ പെന്‍ഡുലം പ്രസിദ്ധീകരിച്ചതോടെ നോവല്‍ രചനാരംഗത്ത് എക്കോ നിലയുറപ്പിച്ചു. ആ നോവലിന്റെ പേര്,സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ കറക്കം പരീക്ഷണത്തിലൂടെ കാണിക്കാന്‍ ഫ്രഞ്ച് ഊര്‍ജ്ജതന്ത്രജ്ഞന്‍ ലിയോണ്‍ ഫുക്കോ രൂപകല്പന ചെയ്ത ഉപകരണത്തിന്റെ പേരായിരുന്നു. ആ നോവലും ഒരു വന്‍ പ്രസിദ്ധീകരണ വിജയം നേടി. 1995ല്‍ മൂന്നാമത്തെ നോവലായ ഇന്നലെയുടെ ദ്വീപും 2000ല്‍ നാലാമത്തേതായ ബൗഡോളിനോയും പ്രസിദ്ധീകരിച്ചു. നോവലുകളില്‍ ഏറ്റവും ഒടുവില്‍(2004) പ്രസിദ്ധീകരിച്ചത് ദ മിസ്റ്റീരിയസ് ഫ്‌ലേം ഓഫ് ക്വീന്‍ ലോനാ ആണ്. എക്കോയുടെ ലേഖനങ്ങളും പ്രഭാഷണങ്ങളുമെല്ലാം ശത്രുവെ കണെ്ടത്തല്‍ (കി്‌ലിശേിഴ വേല ലിലാ്യ) എന്ന പേരില്‍ സമാഹരിക്കപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha