പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി ഹാര്‍പര്‍ ലീ അന്തരിച്ചു

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി ഹാര്‍പര്‍ ലീ അന്തരിച്ചു. 89 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി മണ്‍റോവില്ലില്‍ ചികില്‍സയിലായിരുന്നു. 1960 ല്‍ പ്രസിദ്ധികരിച്ച ' ടു കില്‍ എ മോകിങ്‌ബേര്‍ഡി'ന് പുലിസ്റ്റര്‍ െ്രെപസ് ലഭിച്ചിട്ടുണ്ട്. അലബാമയിലെ മോണ്‍റോവില്ലയില്‍ 1926 ഏപ്രില്‍ 28നായിരുന്നു ജനനം.
പുലിറ്റ്‌സര്‍ പുരസ്‌ക്കാരം ലഭിച്ച ടു കില്‍ എ മോകിങ്‌ബേര്‍ഡിന്റെ ഏകദേശം 40 മില്ല്യണ്‍ കോപ്പികളാണ് ലോകത്താകമാനം വിറ്റഴിഞ്ഞത്. 54 വര്‍ഷങ്ങള്‍ക്ക് ശേഷം 2015ല്‍ പുറത്തിറങ്ങിയ ' ഗോ സെറ്റ് എ വാച്ച്മാന്‍' ആണ് ഹാര്‍പര്‍ ലീയുടെ ഏറ്റവും പുതിയ പുസ്തകം. പുലിറ്റ്‌സര്‍ സമ്മാനം നേടിയ ആദ്യ പുസ്തകത്തിനു ശേഷം ഹാര്‍പര്‍ ലീയുടെ മറ്റൊരു സാഹിത്യ സൃഷ്ടി വായിക്കാന്‍ ലോകത്തിന് 54 വര്‍ഷം കാത്തിരിക്കേണ്ടിവന്നു.
1962ല്‍ ടു കില്‍ എ മോകിങ്‌ബേര്‍ഡിനെ ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം മൂന്ന് ഓസ്‌കാറുകള്‍ നേടിയിരുന്നു. നോവലിന് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ഗ്രന്ഥകാരിയെ തേടിയെത്തി. ജൂലൈയില്‍ 'ടു കില്‍ എ മോക്കിംഗ് ബേഡി'ന്റെ രണ്ടാം ഭാഗം പോലെയാണ് 'ഗോ സെറ്റ് എ വാച്ച്മാന്‍' പുറത്തിറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha