മകളെ തട്ടിക്കൊണ്ടുപോയത് അമ്മ 'ഐഫോണ്‍ ഫീച്ചറിലൂടെ' കണ്ടെത്തി

അക്രമികള്‍ തട്ടിക്കൊണ്ടുപോയ മകളെ, അമ്മ ഐഫോണ്‍ ഫീച്ചറിലൂടെ കണ്ടെത്തി. പെന്‍സില്‍വാനിയയില്‍ നടന്ന സംഭവത്തില്‍ ഐഫോണിലെ 'ഫൈന്റ് മൈ ഐഫോണ്‍' എന്ന ഫീച്ചറാണ് യുവതിക്ക് രക്ഷയായത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. തന്നെ ആരൊക്കെയോ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി മകള്‍ അമ്മയുടെ മൊബൈലിലേക്ക് സന്ദേശം അയക്കുകയായിരുന്നു. തന്നെ രക്ഷിക്കണമെന്നും എന്തെങ്കിലും ഉടന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് മകള്‍ അമ്മയുടെ ഫോണിലേക്ക് അയച്ചത്. തുടര്‍ന്ന് ഫൈന്റ് മൈ ഐഫോണ്‍ എന്ന ഫീച്ചറിലൂടെ അമ്മ മകളുടെ ഐഫോണിന്റെ സ്ഥാനം എവിടെയെന്ന് കണ്ടെത്തുകയായിരുന്നു.
ഐഫോണില്‍ നിന്നു കിട്ടിയ വിവരമനുസരിച്ച് പെണ്‍കുട്ടിയുടെ മൊബൈലിന്റെ സ്ഥാനം 150 മൈല്‍ അകലെയാണെന്ന് കണ്ടെത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ പ്രതി കുടുങ്ങുകയും പെണ്‍കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ കാമുകന്‍ തന്നെയാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് പിന്നീട് തെളിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha