ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആരംഭിച്ചു....

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി. ബോസ്റ്റണ്‍ ലോഗന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധിയെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോദ സ്വീകരിക്കുകയും ചെയ്തു.രാഹുല്‍ ഗാന്ധിയുടേത് യുവാക്കളുടെയും ജനാധിപത്യത്തിന്റെയും ഭാവിയുടെയും ശബ്ദമെന്ന് സാം പിത്രോദ എക്‌സില്‍ കുറിക്കുകയുണ്ടായി.
'അമേരിക്കയിലേക്ക് സ്വാഗതം! രാഹുല്‍ ഗാന്ധി, യുവാക്കള്‍ക്ക് വേണ്ടിയും ജനാധിപത്യത്തിന് വേണ്ടിയും മെച്ചപ്പെട്ട ഭാവിക്കു വേണ്ടിയുമുള്ള ശബ്ദം. നമുക്ക് കേള്‍ക്കാം, പഠിക്കാം, ഒരുമിച്ച് കെട്ടിപ്പടുക്കാം'-സാം പിത്രോദ വ്യക്തമാക്കി.
ഏപ്രില്‍ 21, 22 തീയതികളിലാണ് രാഹുലിന്റെ അമേരിക്കയിലെ പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്. റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ സര്‍വകലാശാല സന്ദര്‍ശിക്കുന്ന രാഹുല്‍, വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംവദിക്കും. കൂടാതെ, യു.എസിലെ പ്രവാസി ഇന്ത്യക്കാരുമായും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha