മഹാഇടയന് ലോകത്തിന്റെ വിട... ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സാസിസ് മാര്‍പാപ്പയുടെ മരണകാരണം പക്ഷാഘാതമെന്ന് വത്തിക്കാന്‍

ദരിദ്രരെയും പീഡിതരെയും ഹൃദയത്തോടു ചേര്‍ത്തുപിടിച്ച മഹാഇടയന് ലോകത്തിന്റെ വിട. പക്ഷാഘാതത്തെ തുടര്‍ന്ന് കോമ സ്ഥിതിയിലായ മാര്‍പാപ്പയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു. രാത്രി വത്തിക്കാനില്‍ നടന്ന മരണം സ്ഥിരീകരിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷമാണ് വത്തിക്കാന്‍ ഇക്കാര്യമറിയിച്ചത്.
അദ്ദേഹത്തിന് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പര്‍ടെന്‍ഷന്‍, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാനില്‍ നിന്നും പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാര്‍പാപ്പ കാലം ചെയ്തത്. 88 വയസായിരുന്നു.
ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക് പതിനാറാന്‍ മാര്‍പാപ്പ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 2013 മാര്‍ച്ച് 13ന് കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പയായി അദ്ദേഹം ചുമതലയേറ്റത്. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം.
വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവെച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി. ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി വാദിച്ചു. യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാര്‍പ്പാപ്പ യുദ്ധങ്ങള്‍ക്കെതിരെ നിലകൊണ്ടു. സ്വവര്‍ഗാനുരാഗികളും ദൈവത്തിന്റെ മക്കളാണെന്നും അദ്ദേഹം പറഞ്ഞു. ട്രാന്‍സ് ജെന്‍ഡര്‍ അവകാശങ്ങള്‍ അംഗീകരിച്ചു,. സഭയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. സഭാ ഭരണത്തില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കി.
മദര്‍ തെരേസ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, സിസ്റ്റര്‍ എവുപ്രാസ്യ, മദര്‍ മറിയം ത്രേസ്യ, ദേവസഹായം പിള്ള എന്നിവരെ വിശുദ്ധരായി പ്രഖ്യാപിച്ചത് പാപ്പയായിരുന്നു. ഉയിര്‍പ്പിലാണ് ജീവിതത്തിന#രെ അനശ്വരതയെന്നോര്‍മ്മിപ്പിച്ച് ഈസ്റ്റര്‍ പിറ്റേന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മടക്കം. കബറടക്കം പിന്നീട് നടത്തും.
https://www.facebook.com/Malayalivartha