ഇന്തോനേഷ്യയിലെ ബാലിക്ക് സമീപം യാത്രാ ബോട്ട് മുങ്ങി നാല് മരണം... അപകടത്തില്‍ മുപ്പതിലേറെ പേരെ കാണാതായി

ഇന്തോനേഷ്യയിലെ ബാലിക്ക് സമീപം യാത്രാ ബോട്ട് മുങ്ങി നാല് മരണം... അപകടത്തില്‍ മുപ്പതിലേറെ പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്ന 23 പേരെ രക്ഷപ്പെടുത്തിയതായി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി അറിയിച്ചു.ബുധനാഴ്ച വൈകിട്ട് കിഴക്കന്‍ ജാവ പ്രവിശ്യയിലെ ബന്യുവാംഗി തുറമുഖത്ത് നിന്ന് ബാലിയിലേക്ക് 65 പേരുമായി പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്.
കെഎംപി ടുനു പ്രതാമ ജയ എന്ന ഫെറിയാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ 53 യാത്രക്കാരും 12 ജീവനക്കാരും 22 വാഹനങ്ങളുമുണ്ടായിരുന്നതായി ഏജന്‍സി അറിയിച്ചു. ബന്യുവാംഗിയില്‍ നിന്ന് പുറപ്പെട്ടതിന് അരമണിക്കൂറിന് ശേഷം ബോട്ട് അപകടത്തില്‍പ്പെട്ടതായാണ് സൂചന. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ശക്തമായ ഒഴുക്കും കാറ്റും തിരച്ചിലിന് തടസമാകുകയാണ്.
17,000-ത്തിലധികം ദ്വീപുകളുടെ ഒരു ദ്വീപസമൂഹമായ ഇന്തോനേഷ്യയില്‍ ഫെറികള്‍ ആളുകള്‍ സ്ഥിരമായി സമീപിക്കുന്ന ഗതാഗത മാര്‍ഗമാണ്. മതിയായ ജീവന്‍ രക്ഷാ ഉപകരണങ്ങളില്ലാതെയും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതെ കപ്പലുകളില്‍ അമിതഭാരം കയറ്റിയും നിരവധി അപകടങ്ങള്‍ പ്രദേശത്ത് മുമ്പും സംഭവിച്ചിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha