ഭക്ഷ്യവിഷബാധയേറ്റ് രണ്ട് മരണം... ഒരാൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ

വിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. നിലമേൽ സ്വദേശികളായ റഷീദ ബീവി, ഷാജി എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിന് പിന്നാലെ പൊലീസ് ഹോട്ടൽ പൂട്ടി
മരിച്ച രണ്ടുപേരും ഗുരുതരാവസ്ഥയിൽ തുടരുന്ന സ്ത്രീയും ഹോട്ടലിൽ നിന്ന് മീൻ കഴിച്ചുവെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇവർ വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്.
ഷാജിയുടെ മൃതദേഹം തിരുവനന്തപുരം മോർച്ചറിയിലും റഷീദ ബിവിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലുമാണ് ഉള്ളത്. ഭക്ഷണത്തിലെ വിഷബാധയാണ് മരണകാരണമെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമിക സൂചനകൾ. യഥാർഥ മാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ വ്യക്തമാകുകയുള്ളൂ.
"
https://www.facebook.com/Malayalivartha
























