അമേരിക്കയിലെ ടെക്സസില്‍ കനത്തനാശം വിതച്ച മിന്നല്‍ പ്രളയത്തില്‍ 27 മരണം...

അമേരിക്കയിലെ ടെക്സസില്‍ കനത്തനാശം വിതച്ച മിന്നല്‍ പ്രളയത്തില്‍ 27 മരണം. ഗ്വാഡലൂപ് നദിക്കരയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തില്‍ നടന്ന വേനല്‍കാല ക്യാമ്പില്‍ പങ്കെടുത്ത 27 പെണ്‍കുട്ടികളടക്കം നിരവധി പേരെ കാണാതായിരിക്കുകയാണ്. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുന്നു. മരണസംഖ്യ ഗണ്യമായി ഉയര്‍ന്നേക്കും.
ടെക്സസ് ഹില്‍ കണ്‍ട്രി പ്രവിശ്യയിലാണ് മണിക്കൂറുകള്‍ക്കകം കനത്ത മഴയുണ്ടായത്. കെര്‍ കൗണ്ടിയിലുണ്ടായ തീവ്രമഴയില്‍ ഗ്വാഡലൂപ് കരകവിഞ്ഞു. 45 മിനിറ്റില്‍ ജലനിരപ്പ് 26 അടി ഉയര്‍ന്നിരിക്കുകയാണ്. മൂന്ന് മുതല്‍ ആറുവരെ ഇഞ്ച് മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ബോട്ടിലും ഹെലികോപ്ടറിലുമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് എബട്ട് അറിയിച്ചു. 237 പേരെ രക്ഷിച്ചു. വീടുകളും വാഹനങ്ങളും മരങ്ങളും വെള്ളത്തില്‍ ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പലയിടത്തും വൈദ്യുതി മുടങ്ങി. റോഡുകള്‍ തകര്‍ന്നു. അമേരിക്കയില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെയാണ് കനത്ത കനത്ത മഴയും പ്രളയവും. ടെക്സസിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha