പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..

പ്രസവിക്കുന്നവർക്ക് സർക്കാർ വക പണം വീട്ടിലെത്തും. ലോകത്തെ പല രാജ്യങ്ങളും പ്രധാനമായും ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങൾ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നതെങ്കിൽ ജപ്പാൻ, റഷ്യ, ഇറ്റലി പോലുള്ള രാജ്യങ്ങൾ ജനസംഖ്യയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇവിടെ ജനസംഖ്യയിൽ വർദ്ധനവുണ്ടാക്കാൻ സർക്കാർ ഇടപെട്ട് നിരവധി പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്.
അടുത്തിടെ ജനസംഖ്യ വർദ്ധനയ്ക്കായി എന്തുവഴിയും സ്വീകരിക്കാൻ ഒരുക്കമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പുടിന്റെ പ്രഖ്യാപനം കണക്കിലെടുത്ത് റഷ്യയിലെ ചില പ്രവിശ്യകൾ നടത്തിയ വിചിത്ര പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.പ്രസവിച്ചാല്‍ ഉടന്‍ പണം. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത. ജപ്പാനും ചൈനയ്ക്കും പിന്നാലെ ജനനനിരക്ക് ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍ ഊര്‍ജിതമാക്കുകയാണ് റഷ്യന്‍ ഭരണകൂടം.ഇതിന്റെ ഭാഗമായി ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും നല്‍കുമെന്ന പ്രഖ്യാപനമാണ് റഷ്യ നടത്തിയിരിക്കുന്നത്. റഷ്യയിലെ 10 പ്രവിശ്യകളില്‍ പദ്ധതി നടപ്പില്‍ വന്നുകഴിഞ്ഞു. ജനസംഖ്യാവര്‍ധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്റ് പുട്ടിന്‍ വ്യക്തമാക്കിയിരുന്നു.ഈ പ്രഖ്യാപനമാണ് നടപ്പാക്കാനൊരുങ്ങുന്നത്.
എന്നാല്‍ മുതിര്‍ന്ന സ്ത്രീകള്‍ക്കായി മാത്രം പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ബാധകമാക്കിയതോടെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. 2023ലെ കണക്കനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിര്‍ത്തണമെങ്കില്‍ അത് 2.05 എങ്കിലും ആകണം. റഷ്യ യുക്രെയ്ന്‍ യുദ്ധത്തില്‍ 2.5 ലക്ഷത്തിലധികം പട്ടാളക്കാര്‍ മരിച്ചെന്നാണ് കണക്ക്. നാടുവിട്ടുപോയവര്‍ ആയിരക്കണക്കിനു വരും. ഇതെല്ലാം ജനസംഖ്യ വീണ്ടും കുറയാന്‍ ഇടയാക്കുമെന്നതിനാല്‍ ഗര്‍ഭഛിദ്രത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha