ബ്രസീലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും

ബ്രസീലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും. ബ്രിക്‌സ് ഉച്ചകോടിക്കു ശേഷം റിയോ ദ ജനേറയില്‍ നിന്ന് ബ്രസീലിയയില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ സമൂഹം ഹൃദ്യമായ വരവേല്പ് നല്‍കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ സ്റ്റേറ്റ് വിസിറ്റ് തലത്തിലേക്ക് ബ്രസീല്‍ ഉയര്‍ത്തിയിട്ടുണ്ടായിരുന്നു. അഞ്ച് പതിറ്റാണ്ടിന് ശേഷമാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഈ അംഗീകാരം നല്‍കുന്നത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ അല്‍വൊറാഡാ കൊട്ടാരത്തില്‍ രാവിലെ പ്രധാനമന്ത്രിക്ക് ആചാരപരമായ വരവേല്‍പ് നല്‍കും.
ബ്രസീല്‍ സന്ദര്‍ശനത്തിനു ശേഷം ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ഒരു മണിക്ക് പ്രധാനമന്ത്രി നമീബിയയിലേക്ക് തിരിക്കും.
https://www.facebook.com/Malayalivartha