പാക് വെടിവെപ്പിനുള്ള സാധ്യത മുന്നിൽ കണ്ട് അന്താരാഷ്ട്ര അതിർത്തിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം

പാക് വെടിവെപ്പിനുള്ള സാധ്യത മുന്നിൽ കണ്ട് അന്താരാഷ്ട്ര അതിർത്തിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം. അറുപത് ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ട്രക്ക്, ടിപ്പറുകൾ, മൾട്ടി ആക്സിൽ വാഹനങ്ങൾക്കും തുടങ്ങിയവയും രാത്രി 9 മുതൽ രാവിലെ 6 മണി വരെ പഴയ സാംബ-കത്വ പാതയിലൂടെ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
അതിർത്തിയിൽ സുരക്ഷാ ഭീഷണി വർദ്ധിച്ചു വരുന്നതായും ഏത് നിമിഷവും വെടിവെപ്പിന് സാധ്യതയുണ്ടെന്നുമാണ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റിൻറെ മുന്നറിയിപ്പുണ്ട്. ദേശ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും സുരക്ഷാ ഭീഷണി ഇല്ലാതാക്കാനും നടപടി ആവശ്യമാണെന്നും അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha
























