മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 104 ആയി..10 കുട്ടികളെയും ഒരു കൗൺസിലറെയും കണ്ടെത്താനായിട്ടില്ല..സൈന്യത്തിന്റെ ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ചാണ് പ്രധാനമായും തെരച്ചിൽ നടത്തുന്നത്..

ഓരോ ദിവസം കഴിയും തോറും മരണസംഖ്യ വർധിച്ചു കൊണ്ട് ഇരിക്കുന്നു , അവിടെ നിന്നുള്ള ദൃശ്യങ്ങളും നെഞ്ചുലക്കുന്നതാണ്.യുഎസിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 104 ആയി. മരിച്ചവരിൽ 28 പേർ കുട്ടികളാണ്. കെർ കൗണ്ടിയിൽ ഗ്വാഡലപ് നദിക്കരയിലെ സമ്മർ ക്യാമ്പിൽ നിന്ന് കാണാതായ 10 കുട്ടികളെയും ഒരു കൗൺസിലറെയും കണ്ടെത്താനായിട്ടില്ല. ഇവർ അടക്കം ഒഴുക്കിൽപ്പെട്ട 41 പേർക്കായി തെരച്ചിൽ തുടരുകയാണ്.
പ്രളയ ബാധിത മേഖല യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്ദർശിച്ചേക്കുമെന്നാണ് വിവരം.ശക്തമായ മഴയ്ക്ക് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെയാണ് മദ്ധ്യ ടെക്സസിൽ പ്രളയമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. പ്രദേശത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈന്യത്തിന്റെ ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ചാണ് പ്രധാനമായും തെരച്ചിൽ നടത്തുന്നത്. ഇതുവരെ 850ൽ അധികം പേരെ രക്ഷപ്പെടുത്തി.
ശക്തമായ മഴയ്ക്ക് പിന്നാലെ ഗ്വാഡലപ് നദി അപ്രതീക്ഷിതമായി കരകവിഞ്ഞതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. ആയിരത്തിലധികം പേരെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു. മിന്നൽ പ്രളയത്തെത്തുടർന്ന് നിരവധി വീടുകളും മരങ്ങളും വാഹനങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. വരും ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
അമേരിക്കൻ സംസ്ഥാനമായ ടെക്‌സസിൽ മിന്നൽ പ്രളയത്തിൽ ബാക്കിയാക്കിയത് ഹൃദയഭേദകമായ ദൃശ്യങ്ങൾ. ഗ്വാഡലൂപ്പ് നദി കരകവിഞ്ഞൊഴുകിയതാണ് അപകടത്തിന്റെ കാരണം. കെർ കൗണ്ടിയിലാണ് ഏറ്റവും അധികം മരണങ്ങൾ സംഭവിച്ചിട്ടുള്ളത്. നദീതീരത്ത് നടന്ന പെൺകുട്ടികളുടെ ക്യാമ്പ് വെള്ളപ്പൊക്കത്തിൽ മുങ്ങി. 28 കുട്ടികൾ മരണപ്പെട്ടു, പത്ത് പെൺകുട്ടികളെയും ഒരു കൗൺസിലറെയും ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല.ദുരന്തബാധിത പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
ഒരു മൃതദേഹം കണ്ടെത്തിയത് 8 മുതൽ 10 അടി വരെ ഉയരമുള്ള ഒരു മരത്തിലായിരുന്നു,ചുറ്റും വളരെയധികം അവശിഷ്ടങ്ങളാൽ ചുറ്റപ്പെട്ടിരുന്നു. ഒരാൾക്ക് പോലും അത് കാണാൻ കഴിഞ്ഞില്ല” എന്നാണ് തെരച്ചിലിൽ പങ്കാളിയായ സന്നദ്ധപ്രവർത്തകന്റെ അപകടത്തിന്റെ ബാക്കിപത്രത്തെ പറ്റിയുള്ള വിവരണം.കാണാതായവർക്കായി അധികൃതർ തെരച്ചിൽ ശക്തമാക്കി. അതേസമയം, പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് പ്രാദേശിക അധികൃതർ പറഞ്ഞത്.ഗ്വാഡലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെര്‍ കൗണ്ടിയില്‍ മാത്രം 84 പേരാണ് മരിച്ചത്.
ഇവരില്‍ 22 മുതിര്‍ന്നവരുടെയും 10 കുട്ടികളുടെയും മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.പ്രളയമുണ്ടായി നാലുദിവസം പിന്നിട്ടതിനാല്‍ കൂടുതല്‍പേരെ ജീവനോടെ കണ്ടെത്താനുളള സാധ്യത മങ്ങിയെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha