പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

പാറ്റ്‌ന ദില്ലി ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി . പക്ഷി ഇടിച്ചതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിംഗ്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. 169 യാത്രക്കാരുമായി പട്‌നയിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് അടിയന്തരമായി ലാൻഡിംഗ് നടത്തിയത് .
തുടർന്ന് വിമാനം ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനം നന്നാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാവിലെ 8:42 ന് വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് സംഭവം. പരിശോധനയ്ക്കിടെ റൺവേയിൽ ചത്ത പക്ഷിയുടെ കഷണങ്ങൾ കണ്ടെത്തിയതായി പഞ്ചാബ് വിമാനത്താവളം അറിയിച്ചു.
എഞ്ചിനിലെ വൈബ്രേഷൻ കാരണം വിമാനം പട്നയിലേക്ക് മടങ്ങാൻ അഭ്യർത്ഥിച്ചതായി അപ്രോച്ച് കൺട്രോൾ യൂണിറ്റിൽ നിന്ന് സന്ദേശം ലഭിച്ചു. പിന്നാലെ പ്രാദേശിക സ്റ്റാൻഡ്-ബൈ പ്രഖ്യാപിച്ചു. തുടർന്ന് വിമാനം റൺവേ 7 ൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്," പട്ന വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha