മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..

ഒരു ലോകശക്തിയാകാൻ വേണ്ടി തയ്യറെടുക്കുന്ന അമേരിക്കയ്ക്ക് ഇപ്പോൾ പലയിടങ്ങളിൽ നിന്നും ഇപ്പോൾ തിരിച്ചടി ലഭിച്ചു കൊണ്ട് ഇരിക്കുകയാണ് . ഇന്ത്യയാണെകിലും ഇപ്പോൾ അമേരിക്കയുടെ വാക്കുകൾക്ക് പുല്ലുവിലയാണ് കല്പിച്ചിരിക്കുന്നത് . ഏതായാലും അമേരിക്കയുടെ പുതിയ നീക്കത്തിന് തടയിടുകയാണ് ഇപ്പോൾ റഷ്യ . ഉത്തരകൊറിയക്കെതിരെ സുരക്ഷാസഖ്യമുണ്ടാക്കരുതെന്ന് യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി റഷ്യ. റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയി ലാവ്റോവ് ഉത്തരകൊറിയ സന്ദർശിക്കുന്നതിനിടെയാണ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് സുരക്ഷാ പങ്കാളിത്തം രൂപീകരിക്കുന്നതിനെതിരെയാണ് ലാവ്‌റോവ് പ്രതികരിച്ചത്.റഷ്യയും ഉത്തര കൊറിയയും സൈനികരംഗത്തുൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യവുമായു ഉത്തരകൊറിയ സന്ദർശിക്കവെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള സൈനിക സഹകര്യം ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് ലാവ്‌റോവ് എത്തിയത്. യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തിന് ഉത്തരകൊറിയ സൈനികരെയും വെടിക്കോപ്പുകളും നൽകുന്നുണ്ട്.
ഇതിന് പകരമായി റഷ്യ, ഉത്തരകൊറിയക്ക് സാമ്പത്തിക സഹായവും സൈനിക സഹായവും നൽകുന്നു.റഷ്യ ഉത്തരകൊറിയ സഹകരണം ഉത്തരകൊറിയയുടെ ആണവായുധ, മിസൈൽ പദ്ധതികൾക്ക് കൂടുതൽ അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയയും അമേരിക്കയും ആശങ്കപ്പെടുന്ന ഘട്ടം കൂടിയാണിത്. കിഴക്കൻ നഗരമായ വൊൻസാനിലെത്തിയ ലാവ്റോവ് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി ഷോയെ സൊൻ ഹുയിയുമായി ചർച്ചനടത്തി.ഇതിനുപിന്നാലെ യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉത്തരകൊറിയക്ക് ചുറ്റും സൈനിക ശക്തി വർദ്ധിപ്പിക്കുകയാണെന്ന് ലാവ്‌റോവ് ആരോപിച്ചു.
ഉത്തരകൊറിയക്കും, റഷ്യക്കുമെതിരെ സഖ്യമുണ്ടാക്കാൻ ഈ ബന്ധങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ഞങ്ങൾ മുന്നറിയിപ്പ് നൽകുകയാണെന്നും ലാവ്‌റോവ് മാധ്യമങ്ങളോട് പറഞ്ഞു.ഉത്തരകൊറിയയുടെ ആണവായുധ പദ്ധതികൾക്ക് മറുപടിയായി യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്ത സൈനിക അഭ്യാസം നടത്തുന്നുണ്ട്. ഉത്തരകൊറിയ പ്രാദേശിക സുരക്ഷക്ക് ഭീഷണിയാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ഈ രാജ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം യുഎസിൻ്റെ നേതൃത്വത്തിലുള്ള സൈനിക അഭ്യാസങ്ങൾ ആക്രമണത്തിനുള്ള പരിശീലനമാണെന്നാണ് ഉത്തരകൊറിയ കരുതുന്നത്. യുഎസ് സൈനിക ഭീഷണികളിൽ നിന്ന് സ്വയം രക്ഷിക്കാൻ ആണവായുധങ്ങൾ നിർമിക്കാൻ നിർബന്ധിതരാകുകയാണെന്ന് അവർ പറയുന്നു.
https://www.facebook.com/Malayalivartha