എസ് ജയ്ശങ്കറും എസ്സിഒ അംഗരാജ്യങ്ങളില്‍ നിന്നുള്ള സഹമന്ത്രിമാരും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച നടത്തി

വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും എസ്സിഒ അംഗരാജ്യങ്ങളില്‍ നിന്നുള്ള സഹമന്ത്രിമാരും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച നടത്തി. ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തിയതായി ജയ്ശങ്കര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) കോണ്‍ക്ലേവില്‍ പങ്കെടുക്കാനായാണ് വിദേശകാര്യ മന്ത്രി തിങ്കളാഴ്ച ചൈനയില്‍ എത്തിയത്. 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഉഭയകക്ഷി ബന്ധം വഷളായതിന് ശേഷമുള്ള ആദ്യത്തെ കൂടികാഴ്ചയാണിത്.
https://www.facebook.com/Malayalivartha