യുഎഇയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

യുഎഇയില്‍ റാസല്‍ഖൈമയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. റാസല്‍ഖൈമയിലെ അല്‍ ഹലില ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
എമര്‍ജന്‍സി സംഘങ്ങളുടെ അതിവേഗത്തിലുള്ള ഇടപെടലിലൂടെ തീപിടിത്തം സമീപത്തെ വെയര്‍ഹൗസിലേക്കോ മറ്റ് ഇടങ്ങളിലേക്കോ വ്യാപിക്കാതെ തടയാനായതായി റാസല്‍ഖൈമ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും ലോക്കല്‍ എമര്‍ജന്‍സി, െ്രെകസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ ടീം മോധാവിയുമായ മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍നു ഐമി പറഞ്ഞു.
സിവില്‍ ഡിഫന്‍സ് സംഘം, മറ്റ് എമിറേറ്റുകളിലെ അഗ്‌നിശമന യൂണിറ്റുകള്‍, വിദഗ്ദ്ധരായ ടെക്‌നിക്കല്‍ സംഘം എന്നിവര്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള കൂട്ടായ ശ്രമങ്ങളില്‍ പങ്കെടുത്തു. തീപിടിത്തം നിയന്ത്രണവിധേയമാക്കാനും ശീതീകരണ, ഒഴിപ്പിക്കല്‍ നടപടികള്‍ക്കുമായി 16 പ്രാദേശിക, ഫെഡറല്‍ വിഭാഗങ്ങളാണ് ഒരുമിച്ച് പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ ഫോറന്‍സിക്, ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘങ്ങള്‍ തെളിവ് ശേഖരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha